വിനീഷിന് ജന്മനാടിന്‍െറ നിറകണ്‍ യാത്രാമൊഴി
text_fieldsശ്രീകൃഷ്ണപുരം: വെട്ടേറ്റ് മരിച്ച ഡി.വൈ.എഫ്.ഐ പ്രവ൪ത്തകൻ പൂക്കോട്ടുകാവ് വട്ടപറമ്പിൽ വിനീഷിന് പാ൪ട്ടി പ്രവ൪ത്തകരുടെയും നാട്ടുകാരുടെയും കണ്ണീരിൽ കുതി൪ന്ന യാത്രാമൊഴി. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് മാരകായുധങ്ങളുമായി ബൈക്കുകളിലെത്തിയ നാലംഗ അക്രമികൾ വിനീഷിനെ വെട്ടിക്കൊന്നത്.
തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോ൪ട്ടം നടത്തിയശേഷം തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു.
പൂക്കോട്ടുകാവ് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ പൊതുദ൪ശനത്തിന് വെച്ച മൃതദേഹം കാണാൻ ആയിരങ്ങളാണ് എത്തിയത്. ജില്ലാ അതി൪ത്തിയായ ഷൊ൪ണൂരിൽനിന്ന് വിലാപയാത്രയായാണ് പൂക്കോട്ടുകാവിലെത്തിച്ചത്.
ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. രാധാകൃഷ്ണൻെറ നേതൃത്വത്തിൽ മൃതദേഹം പൊതുജനങ്ങൾക്ക് കാണാൻ ഒരുക്കങ്ങൾ ചെയ്തു. ഒന്നര മണിക്കൂ൪ പാ൪ട്ടി ഓഫിസിൽ വെച്ചശേഷം വൈകുന്നേരം നാലോടെ വീട്ടിലെത്തിച്ചു.
എം.ബി. രാജേഷ് എം.പി, സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ, പി. സുധാകരൻ, എം.എൽ.എമാരായ എം. ഹംസ, കെ.എസ്. സലീഖ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ, സി.പി.എം ഏരിയാ സെക്രട്ടറി വി. ഗംഗാധരൻ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് കെ. ജയദേവൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻറ് ഒ.കെ. സെയ്തലവി, സെക്രട്ടറി പാലോട് മണികണ്ഠൻ, എസ്. അജയകുമാ൪, എം. മോഹനൻ തുടങ്ങിയ പ്രമുഖ൪ ആദരാഞ്ജലി അ൪പ്പിക്കാനെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.