ശാസ്ത്ര വളര്‍ച്ചക്കൊപ്പം പരിസ്ഥിതി സംരക്ഷണവും വേണം-വയലാര്‍ രവി
text_fieldsപാലാ: ശാസ്ത്രത്തിൻെറ വള൪ച്ചക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകണമെന്ന് കേന്ദ്രമന്ത്രി വയലാ൪ രവി.
പാലാ സെൻറ് തോമസ് എൻജിനീയറിങ് കോളജിൻെറ ദശവത്സര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിസ്ഥിതി സംരക്ഷണം ഇന്നിൻെറ ആവശ്യമാണ്. ലോകത്തിലെങ്ങും പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാനുള്ള മത്സരമാണെന്നും മന്ത്രി പറഞ്ഞു.
മാ൪ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മാ൪ ജോസഫ് പെരുന്തോട്ടം, മാ൪ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവ൪ അനുഗ്രഹ പ്രഭാഷണം നടത്തി. ജോസ് കെ. മാണി എം.പി, ആൻേറാ ആൻറണി എം.പി, പി.ടി. തോമസ് എം.പി, മോൻസ് ജോസഫ് എം.എൽ.എ, എം.ജി യൂനിവേഴ്സിറ്റി പ്രോ. വൈസ് ചാൻസല൪ ഡോ. രാജൻ വ൪ഗീസ്, പി.സി. തോമസ്, വക്കച്ചൻ മറ്റത്തിൽ, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻറ് ട്രീസ സെബാസ്റ്റിൻ, കോളജ് പ്രിൻസിപ്പൽ ഡോ.സി.ജെ. ജോസഫ്, സ്റ്റുഡൻറ് കൗൺസിൽ ചെയ൪മാൻ ജാക്സൺ ജോസ് എന്നിവ൪ സംസാരിച്ചു.
മന്ത്രി വയലാ൪ രവി ദശവത്സര ആഘോഷ സ്മാരക മന്ദിരത്തിൻെറ ശിലാഫലകം അനാച്ഛാദനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.