സി.പി.എം പുറത്താക്കിയ ആളെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റില്‍
text_fieldsചവറ: സി.പി.എം പുറത്താക്കിയ മുൻ ബ്രാഞ്ച്സെക്രട്ടറിയും മോട്ടോ൪തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാനകമ്മിറ്റിയംഗവുമായ പന്മന ഇടപ്പള്ളിക്കോട്ട കാട്ടൂത്തറയിൽ കൃഷ്ണനെ (51) ആക്രമിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പന്മന കോലം മുപ്പട്ടിയിൽവീട്ടിൽ രാജൻെറ മകൻ ലുട്ടാപ്പി എന്ന രാഹുൽരാജ് (24) നെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്.
ആക്രമണത്തിൽ പരിക്കേറ്റ കൃഷ്ണൻ കൈ ഒടിഞ്ഞ നിലയിൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.എം ഇടപ്പള്ളിക്കോട്ട ടൗൺ യൂനിറ്റിൻെറ ബ്രാഞ്ച് സെക്രട്ടറിയായി പ്രവ൪ത്തിച്ചിരുന്ന കൃഷ്ണനെ പാ൪ട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇക്കാരണത്താൽ കൃഷ്ണൻ ചവറയിലെ മുതി൪ന്ന നേതാവിനെ വിമ൪ശിച്ചിരുന്നു.
സംഭവത്തിൻെറ പേരിൽ നേതാവ് കൃഷ്ണനുനേരെ അക്രമഭീഷണി മുഴക്കിയിരുന്നുവത്രെ. ഇതറിഞ്ഞ കൃഷ്ണൻ ഹൈകോടതിയെ സമീപിച്ച് പ്രൊട്ടക്ഷൻ നൽകണമെന്ന് ആവശ്യപ്പെട്ടു. തുട൪ന്ന് കോടതി ഇത്സംബന്ധിച്ച് പൊലീസിന് നി൪ദേശംനൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.