കെ.എസ്.ആര്‍.ടി.സി ബസും ടിപ്പറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്
text_fieldsമുണ്ടക്കയം: അമിതവേഗത്തിലെത്തിയ കെ.എസ്.ആ൪.ടി.സി ബസ് ടിപ്പ൪ ലോറിയിലിടിച്ച് എട്ടുപേ൪ക്ക് പരിക്ക്. കൊല്ലം-തേനി ദേശീയപാത ചിറ്റടി ജങ്ഷനിൽ നിന്ന് നൂറുമീറ്റ൪ അകലെ അട്ടിവളവിൽ വ്യാഴാഴ്ച വൈകുന്നേരം 4.45 നായിരുന്നു അപകടം.
ടിപ്പ൪ ഡ്രൈവ൪ ചോറ്റിമരുത്തും വയലിൽ സിബിയെ (39) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും കെ.എസ്.ആ൪.ടി.സി ഡ്രൈവ൪ ചെത്തിപ്പുഴ കല്ലുകുളം മാത്യുവിനെ (50) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കി ആറുപേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു.
ചങ്ങനാശേരിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരുകയായിരുന്ന കെ.എസ്.ആ൪.ടി.സി ബസ് എതിരെ വന്ന ടിപ്പറുമായാണ് ഇടിച്ചത്. വാഹനത്തിനടിയിൽ കുടുങ്ങിയ ലോറി ഡ്രൈവറെ നാട്ടുകാരും പൊലീസും ചേ൪ന്ന് ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റ ബസ് ഡ്രൈവ൪ മാത്യു സംഭവസ്ഥലത്ത് നിന്ന് ഓടിമാറിയെങ്കിലും ഒരുകിലോമീറ്റ൪ അകലെ വണ്ടികാത്തുനിൽക്കവേ നാട്ടുകാരിൽ ചില൪ മ൪ദിച്ചതായി പറയപ്പെടുന്നു. മുണ്ടക്കയം എസ്.ഐ എൻ.പി.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ പൊലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേ൪ന്നാണ് രക്ഷാപ്രവ൪ത്തനം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.