പീഡനക്കേസ്: സീഡിയും കാറും കണ്ടെടുത്തു
text_fieldsകണ്ണൂ൪: സന്നദ്ധ സംഘടനാ പ്രവ൪ത്തനത്തിൻെറ മറവിൽ ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പീഡനം ചിത്രീകരിച്ച സീഡിയും പ്രതി ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു. പ്രതി കണ്ണൂ൪ യോഗശാല റോഡിലെ എവെയ്ക്ക് ചാരിറ്റബ്ൾ ട്രസ്റ്റ് ഭാരവാഹി മേലെചൊവ്വ പാതിരിപ്പറമ്പിലെ ശരത്ചന്ദ്രൻെറ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സീഡിയും പെൺകുട്ടികളെ വിളിക്കാനായി ഉപയോഗിച്ച സിം കാ൪ഡ്, മൊബൈൽ ഫോൺ എന്നിവയും കണ്ടെടുത്തത്. പീഡനത്തിനിരയാക്കിയ പെൺകുട്ടികളെ വിവാഹം ചെയ്തുവെന്ന് വ്യാജരേഖയുണ്ടാക്കിയ ഫോ൪ട്ട് റോഡ്, കാടാച്ചിറ എന്നിവിടങ്ങളിലെ കമ്പ്യൂട്ട൪ സെൻററുകൾ പൊലീസ് പരിശോധിച്ചു. ഗ൪ഭഛിദ്രം നടത്തിക്കാൻ ആശുപത്രിയിൽ യുവതിയുടെ ഭ൪ത്താവാണെന്ന് വ്യാജരേഖ നൽകിയിരുന്നു. ഈ ആശുപത്രിയിലെത്തിയും തെളിവെടുത്തു.
രണ്ട് യുവതികൾ നൽകിയ പരാതിയെത്തുട൪ന്ന് ഏപ്രിൽ അഞ്ചിനാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പ് നടത്തിയശേഷം പ്രതിയെ വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ സി.ഐ പി. സുകുമാരൻ ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് (ഒന്ന്) മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.