ഓണാട്ടുകരക്ക് കേന്ദ്രസഹായം ഉടന്‍ -മന്ത്രി കെ.സി.വേണുഗോപാല്‍
text_fieldsആലപ്പുഴ: കുട്ടനാടിനെപ്പോലെ ഓണാട്ടുകരക്കും കേന്ദ്രസഹായം ഉടൻ ലഭിക്കുമെന്ന് കേന്ദ്ര ഊ൪ജസഹമന്ത്രി കെ.സി. വേണുഗോപാൽ. ആലപ്പുഴ ജില്ലാക്കോടതി പാലത്തിന് സമീപം മൃഗസംരക്ഷണ വകുപ്പ് പുതുതായി നി൪മിച്ച ജില്ലാ ആസ്ഥാനമന്ദിരത്തിലെ വെറ്ററിനറി കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുണമേന്മ നോക്കാതെ പശുക്കളെ വാങ്ങുന്നതുമൂലം പാവപ്പെട്ട ക൪ഷക൪ ബുദ്ധിമുട്ടുന്നുണ്ട്. വിവിധ പദ്ധതികൾ പ്രകാരം കന്നുകാലികളെ വാങ്ങുമ്പോൾ ഗുണമേന്മ ഉറപ്പുവരുത്താൻ മൃഗസംരക്ഷണവകുപ്പ് മാ൪ഗനി൪ദേശം നൽകണം. പലപ്പോഴും മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് മൃഗങ്ങളിൽ തുടക്കം കുറിക്കുന്ന രോഗങ്ങൾ. വള൪ത്തുമൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ നാം പ്രത്യേകശ്രദ്ധ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. മന്ദിരത്തിലെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൻെറ ഉദ്ഘാടനം കൃഷി-മൃഗസംരക്ഷണ മന്ത്രി കെ.പി. മോഹനൻ നി൪വഹിച്ചു. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയ൪ ആ൪. ശ്രീനാരായണൻ നൽകിയ കെട്ടിടത്തിൻെറ താക്കോൽ മന്ത്രി മൃഗസംരക്ഷണഡയറക്ട൪ ഡോ. ആ൪. വിജയകുമാറിന് കൈമാറി.
ഓഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജി. സുധാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു. പ്രതിഭാഹരി, നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, മുൻ എം.എൽ.എ എ.എ. ഷുക്കൂ൪, ജില്ലാ മൃഗസംരക്ഷണ ഓഫിസ൪ ഡോ. എസ്. മുരളീകൃഷ്ണൻ, നഗരസഭാംഗങ്ങളായ എം.ജി. സതീദേവി, തോമസ് ജോസഫ് തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.