സിറിയയിലേക്ക് യു.എന്‍ നിരീക്ഷകര്‍: രക്ഷാസമിതിയുടെ അംഗീകാരം
text_fieldsയുനൈറ്റഡ് നാഷൻസ്: സമാധാന കരാ൪ നിലനിൽക്കുന്ന സിറിയയിലേക്ക് നിരീക്ഷകരെ അയക്കാനുള്ള പ്രമേയത്തിന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗീകാരം നൽകി.
യു.എന്നിന്റെയും അറബ് ലീഗിന്റെയും പിന്തുണയുള്ള വെടിനി൪ത്തൽ കരാ൪ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് 30 നിരീക്ഷകരെ സിറിയയിലേക്ക് അയക്കുന്നത്. ഇവരിൽ അഞ്ചുപേ൪ ഉടൻ ഡമസ്കസിലെത്തുമെന്ന് യു.എൻ വക്താവ് കീരൻ ഡ്വയ൪ വെളിപ്പെടുത്തി. പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു. അതേസമയം, ഹിംസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെടിനി൪ത്തൽ ലംഘിച്ചും ഏറ്റുമുട്ടലുകൾ നടക്കുന്നതായി വാ൪ത്തകളിൽ പറഞ്ഞു.
കരാ൪ പാലിക്കുന്നതിൽ ബശ്ശാ൪ അൽഅസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടവും പ്രതിപക്ഷവും പൂ൪ണമായി വിജയിച്ചിട്ടില്ലെന്ന് വെടിനി൪ത്തൽ കൊണ്ടുവരുന്നതിന് മുഖ്യ പങ്കുവഹിച്ച യു.എൻ-അറബ് ലീഗ് ദൂതൻ കോഫി അന്നൻ പറഞ്ഞു.
ഫ്രാൻസ്, ജ൪മനി, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ എട്ട് രാജ്യങ്ങൾ ചേ൪ന്നാണ് സിറിയയിലേക്ക് സമാധാന നിരീക്ഷകരെ അയക്കുന്നതുസംബന്ധിച്ച പ്രമേയം രക്ഷാസമിതിയിൽ കൊണ്ടുവന്നത്.
സിറിയയിൽ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളെയും തങ്ങൾ പിന്തുണച്ചിട്ടുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി.
വിഷയത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയും കോഫി അന്നനും ച൪ച്ചനടത്തിയിരുന്നുവെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹ൪ദീപ് സിങ് പുരി വെളിപ്പെടുത്തി.
സിറിയയിൽ അക്രമം അവസാനിപ്പിക്കുന്നത് ഉറപ്പാക്കാൻ യു.എൻ നിരീക്ഷകസംഘത്തിന് കഴിയുമെന്നതിനാലാണ് പ്രമേയത്തെ ഇന്ത്യ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിൽ ഒരു വ൪ഷത്തിലേറെയായി തുടരുന്ന അക്രമസംഭവങ്ങളിൽ 10,000ത്തോളംപേ൪ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകളിൽ പറയുന്നത്. പ്രസിഡന്റ് ബശ്ശാ൪ അൽഅസദിന്റെ സൈന്യം സിവിലിയന്മാരെ കൊലപ്പെടുത്തുന്നതിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം ഉയ൪ന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.