രാജ്യത്ത് നിലനില്‍ക്കുന്നത് പ്രാകൃത ജനാധിപത്യം -ഡോ. കൂട്ടില്‍ മുഹമ്മദലി
text_fieldsചക്കരക്കല്ല്: ജനങ്ങൾക്ക് പങ്കാളിത്തമില്ലാത്ത പ്രാകൃത ജനാധിപത്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് വെൽഫെയ൪ പാ൪ട്ടി സംസ്ഥാന പ്രസിഡൻറ് ഡോ. കൂട്ടിൽ മുഹമ്മദലി പറഞ്ഞു. ഒരു പ്രത്യേക ജനവിഭാഗത്തിൻെറ താൽപര്യസംരക്ഷണമാണ് സ൪ക്കാറിൻെറ ലക്ഷ്യം. രാജ്യത്തിൻെറ വിഭവം 99 ശതമാനം വരുന്ന ജനവിഭാഗത്തിന് ലഭ്യമാവാതെ ഒരു ശതമാനം വരുന്ന വരേണ്യ ജനവിഭാഗം ഉപയോഗിക്കുകയാണ്. വെൽഫെയ൪ പാ൪ട്ടി ധ൪മടം മണ്ഡലം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യലിസം മരീചികയായി മാറിയിരിക്കുകയാണ്. നിലവിലുള്ള സാംസ്കാരിക അസമത്വങ്ങൾക്കെതിരെ ഇടതുപക്ഷവും വലതുപക്ഷവും മൗനത്തിലാണ്. കേരളത്തിൽ കഴിഞ്ഞ രണ്ടുമാസക്കാലം നീണ്ട അഞ്ചാം മന്ത്രി ത൪ക്കം പ്രബുദ്ധകേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ചക്കരക്കല്ല് ഗോകുലം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെൽഫെയ൪ പാ൪ട്ടി ജില്ലാ സെക്രട്ടറി അഡ്വ. കെ.എൽ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മോഹനൻ കുഞ്ഞിമംഗലം ധ൪മടം മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. അഡ്വ. കെ.എൽ. അബ്ദുസ്സലാം നിയുക്ത പ്രസിഡൻറ് എ.കെ. സതീഷ്ചന്ദ്രന് പാ൪ട്ടി പതാക കൈമാറി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് ടി.വി. ജയറാം, ജില്ലാ വൈസ് പ്രസിഡൻറ് പി. നാണി ടീച്ച൪, പള്ളിപ്രം പ്രസന്നൻ, പി.ബി.എം. ഫ൪മീസ്, ധ൪മടം മണ്ഡലം പ്രസിഡൻറ് എ.കെ. സതീഷ് ചന്ദ്രൻ എന്നിവ൪ സംസാരിച്ചു. സി.ടി. ഫൈസൽ സ്വാഗതവും വി.കെ. മുനീ൪ നന്ദിയും പറഞ്ഞു.
ധ൪മടം മണ്ഡലം പ്രസിഡൻറായി എ.കെ. സതീഷ്ചന്ദ്രനെയും ജനറൽ സെക്രട്ടറിയായി വി.കെ. മുനീറിനെയും വൈസ് പ്രസിഡൻറായി എം.കെ. മറിയു, ജോയൻറ് സെക്രട്ടറിയായി ടി. കൃഷ്ണൻ, ട്രഷററായി കെ.വി. അഷ്റഫ് എന്നിവരെയും തെരഞ്ഞെടുത്തു.
പുതിയതെരു: അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രഖ്യാപന സമ്മേളനം സംസ്ഥാന പ്രസിഡൻറ് ഡോ. കൂട്ടിൽ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വെൽഫെയ൪ പാ൪ട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ.എൽ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പി.ബി.എം. ഫ൪മീസ് സംസാരിച്ചു. രാജീവ് മഠത്തിൽ സ്വാഗതവും സി.എച്ച്. ഷൗക്കത്തലി നന്ദിയും പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡൻറ് ടി. നാണി ടീച്ച൪ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡൻറായി രാജീവ് മഠത്തിലിനെയും സെക്രട്ടറിയായി സി.എച്ച്. ഷൗക്കത്തലിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ടി.പി. ഇല്യാസ് (വൈ. പ്രസി.), പി.വി. വിനോദ് (ജോ. സെക്ര.), ടി. സക്കീന (ട്രഷ.), ഇ.കെ. സാജിദ് പാപ്പിനിശ്ശേരി, എം.ബി.എം. ഫൈസൽ, ടി.പി. ജാവിദ, എം.എം. സതീശൻ, പി.എം. ഷറോസ്, പി.കെ. അബ്ദുസലാം, അബ്ദുല്ലത്തീഫ് അഴീക്കോട്, എൻ. കോയ, അബ്ബാസ് അഴീക്കൽ, ബി. ഹസൻ (അംഗങ്ങൾ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.