ഹോട്ടലില്‍ പിടിച്ചുപറിക്ക് ശ്രമിച്ചയാള്‍ പിടിയില്‍
text_fieldsതിരുവനന്തപുരം : ഹോട്ടലിൽ അതിക്രമം കാട്ടി മാല പിടിച്ചുപറിക്കാൻ ശ്രമിക്കുകയും പണം അപഹരിക്കുകയും ചെയ്തയാൾ അറസ്റ്റിൽ.
കവടിയാ൪ കുറവൻകോണം അമ്പലനഗ൪ തിരുവോട്ടുകുഴി പുത്തൻവീട്ടിൽ കത്തിരി ചന്ദ്രൻ എന്ന ചന്ദ്രനെ (32)യാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം. കുടപ്പനക്കുന്ന്ചൂഴമ്പാല ജങ്ഷന് സമീപം ‘വാവ ഹോട്ടലിൽ’ എത്തിയ ചന്ദ്രൻ കാഷ് കൗണ്ടറിൽ ഇരുന്ന ഉടമ വസന്തയുടെ സ്വ൪ണമാല പിടിച്ചുപറിക്കാൻ ശ്രമിച്ചത്രേ. തടയാൻ ശ്രമിച്ച ഇവരെയും ഭ൪ത്താവിനെയും മ൪ദിച്ചശേഷം മേശയിലുണ്ടായിരുന്ന 1230 രൂപ എടുത്ത് കടക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ തിങ്കളാഴ്ച രാത്രി കുടപ്പനക്കുന്നിന് സമീപത്തുവെച്ചാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.