മാറ്റങ്ങളോടെ സ്മാര്‍ട്ട് സിറ്റിപദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയായി
text_fieldsകൊച്ചി: കാലോചിത മാറ്റങ്ങളോടെ കൊച്ചി സ്മാ൪ട്ട് സിറ്റിപദ്ധതിയുടെ മാസ്റ്റ൪ പ്ലാൻ പൂ൪ത്തിയായി.തിരുവനന്തപുരത്ത് മുഖ്യമന്ത്രിയടക്കമുള്ള സ്മാ൪ട്ട് സിറ്റി കമ്പനി ബോ൪ഡ് അംഗങ്ങളുടെ അംഗീകാരം ലഭിച്ച പ്ലാൻ അടുത്തയാഴ്ചയോടെ ദൽഹിയിൽ ബോ൪ഡ് ഓഫ് അപ്രൂവലിന് സമ൪പ്പിക്കുമെന്ന് മാനേജിങ് ഡയറക്ട൪ ബാജു ജോ൪ജ് 'മാധ്യമ'ത്തോട് പറഞ്ഞു.
നേരത്തേ നിശ്ചയിച്ചതിൽനിന്ന് ഏറെ മാറ്റങ്ങളോടെയാണ് പ്ലാനിന് അമേരിക്കയിലെ കാനൻ ഡിസൈൻസ് രൂപം നൽകിയത്. ദൽഹിയിൽ ബോ൪ഡ് ഓഫ് അപ്രൂവലിന്റെ അംഗീകാരം ലഭിച്ചാൽ കൊച്ചിൻ സ്പെഷൽ എക്കണോമിക് സോണിന് കീഴിലെ യൂനിറ്റ് അപ്രൂവൽ കമ്മിറ്റിയുടെ അംഗീകാരത്തിന് സമ൪പ്പിക്കും.
നടപടി പൂ൪ത്തിയായാലുടൻ നി൪മാണം ആരംഭിക്കും. കമ്പനിയുടെ അടുത്ത ഡയറക്ട൪ ബോ൪ഡ് യോഗം വൈകാതെ കൊച്ചിയിൽ ചേരും.
ഏപ്രിലിനും ജൂണിനുമിടെ ഡയറക്ട൪ ബോ൪ഡ് ചേരണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് പദ്ധതിയിലെ ആദ്യ കെട്ടിടത്തിനും മാ൪ക്കറ്റിങ് കം സെയിൽസ് ഓഫിസിനുമായി നി൪മിക്കുന്ന സ്മാ൪ട്ട്സിറ്റി എക്സ്പീരിയൻസ് പവിലിയനിൽത്തന്നെ ഡയറക്ട൪ ബോ൪ഡ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. പവിലിയന്റെ നി൪മാണം അന്തിമഘട്ടത്തിലാണ്.
ഗ്ളാസും ഉരുക്ക് പൈപ്പുകളും വിദേശ നി൪മിത റൂഫിങ് ഷീറ്റുകളും ഉപയോഗിച്ചാണ് നി൪മാണം. പദ്ധതിക്ക് തറക്കല്ലിട്ട ശേഷം വിവിധ കാരണങ്ങളാൽ നി൪മാണപ്രവൃത്തികൾ അനിശ്ചിതത്വത്തിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.