തുള്ളി കുടിപ്പാനില്ല
text_fieldsപുലാമന്തോൾ: വേനൽ കടുത്തതോടെ ഏലംകുളം, പുലാമന്തോൾ ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം. കുന്തിപ്പുഴയിൽ പലഭാഗങ്ങളിലും താൽക്കാലിക തടയണ നി൪മിച്ചെങ്കിലും വിവിധ കുടിവെള്ള പദ്ധതി പമ്പ്ഹൗസ് ഭാഗത്തുനിന്ന് പുഴ വഴിമാറി ഒഴുകുന്നതിനാലാണ് ക്ഷാമം രൂക്ഷമാകുന്നത്. അനധികൃത മണലെടുപ്പാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്.
പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ അമ്പലവട്ടം, ആലംപാറ, കിളിക്കുന്ന്കാവ് പദ്ധതിയിലെ താൽക്കാലിക തടയണ നി൪മാണത്തിന് രണ്ട് ലക്ഷം രൂപയാണ് ചെലവ്. ഏലംകുളം ഗ്രാമപഞ്ചായത്തിൻെറ പ്രധാന ആശ്രയം കട്ടുപ്പാറ ഇട്ടക്കടവിൽ ജലസേചന വകുപ്പ് നി൪മിക്കുന്ന തടയണയാണ്. ഇത്തവണയും സ്ഥിരം തടയണ നി൪മാണം നടക്കാത്തതാണ് ഏലംകുളത്ത് കുടിവെള്ളക്ഷാമത്തിന് കാരണം. പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ അഞ്ചിലധികം വാ൪ഡുകളിൽ കുടിവെള്ളമെത്തിക്കുന്ന ആലംപാറ പദ്ധതിയും അവതാളത്തിലാണ്. വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പുകൾ തുരുമ്പുവന്ന് പൊട്ടിയും വാൾവുകൾ നശിച്ചും കുടിവെള്ളം നടുറോഡിലൂടെ ഒഴുകുകയാണ്. പദ്ധതിയുടെ ഉയ൪ന്ന ഭാഗങ്ങളായ നീലംകുന്ന്, ഞെളിയത്ത്കുളമ്പ്, കുരുവമ്പലം, വില്ലേജ്പടി ഭാഗത്ത് കുടിവെള്ളമെത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പലതവണ റോഡ് ഉപരോധം നടത്തിയിട്ടും പരിഹാരമായില്ല. തക൪ന്ന പൈപ്പുകളും വാൾവുകളും മാറ്റി സ്ഥാപിക്കാൻ ജലസേചന വകുപ്പ് കാണിക്കുന്ന അനാസ്ഥയാണ് ക്ഷാമത്തിന് പ്രധാന കാരണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃത൪ പറയുന്നു.
മങ്കട: മങ്കട മക്കരപ്പറമ്പ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനി. മക്കരപറമ്പിലെ കോട്ടക്കുന്ന്, വടക്കാങ്ങര, തടത്തിൽകുണ്ട്, കാച്ചിനിക്കാട് ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം.മങ്കടയിൽ പൊതുടാപ്പുകൾ പൂട്ടിയത് പ്രതിഷേധത്തിനിടയാക്കി. മങ്കട ആശുപത്രി, ഹൈസ്കൂൾ എന്നിവക്ക് മുമ്പിലെ പൊതുടാപ്പുകളാണ് പഞ്ചായത്ത് എടുത്തുനീക്കിയത്. ചില വാ൪ഡുകളിൽ പേരിനുമാത്രമാണ് പദ്ധതികളുടെ പ്രവ൪ത്തനം. ക൪ക്കിടകം മേലോട്ടുംകാവ്, കൂട്ടിൽ, ചൂഴിപ്പടി ഭാഗങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഈ രണ്ട് പഞ്ചായത്തുകളിലും ജലനിധി പദ്ധതി കാര്യമായി പ്രവ൪ത്തിക്കുന്നില്ല. ജലക്ഷാമം തീ൪ക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാ൪.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.