തെരുവുനായകളുടെ ആക്രമണം വീണ്ടും; ഒരു മ്ളാവ് കൂടി ചത്തു
text_fieldsകുമളി: പെരിയാ൪ വന്യജീവി സങ്കേതത്തിനുള്ളിൽ കടന്നുകയറിയുള്ള തെരുവുനായകളുടെ ആക്രമണത്തെ തുട൪ന്ന് ഒരു മ്ളാവ് കൂടി ചത്തു.
വന്യജീവി സങ്കേതത്തോട് ചേ൪ന്ന ജനവാസ കേന്ദ്രമായ റോസാപ്പൂക്കണ്ടത്തെ കുളത്തിലാണ് മ്ളാവ് ചത്തത്. തെരുവുനായകളുടെ കടിയേറ്റ് മുറിപ്പാടുകളുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ആഫ്രിക്കൻ പോള മൂടിക്കിടക്കുന്ന പഞ്ചായത്തുവക കുള ത്തിൽ മ്ളാവ് വീണത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ മൂന്ന് മ്ളാവുകളാണ് നായകളുടെ ആക്രമണത്തെ തുട൪ന്ന് ചത്തത്. ആക്രമണത്തിൽ പരിക്കേറ്റ നിരവധി മ്ളാവുകൾ അവശ നിലയിൽ വനമേഖലയിൽ ചുറ്റിത്തിരിയുന്നുണ്ട്. നാട്ടുകാരുടെ വള൪ത്തുനായകളും തെരുവുനായകളും ചേ൪ന്ന് നിരവധി ജീവികളെയാണ് കൊന്നൊടുക്കുന്നത്. മുയൽ, കേഴ ഉൾപ്പെടെ ചെറുജീവികളെ പിടികൂടി കൊണ്ടുവരാൻ നായകളെ ചില൪ പരിശീലിപ്പിച്ച് കാട്ടിലേക്ക് തുറന്നുവിടുന്നതായും പരാതി ഉയ൪ന്നിട്ടുണ്ട്.
പഞ്ചായത്ത് ലൈസൻസില്ലാതെ റോസാപ്പൂക്കണ്ടത്തെ കോളനികളിൽ നിരവധി പേ൪ രണ്ടിലധികം നായകളെ വള൪ത്തുന്നുണ്ട്. റോസാപ്പൂക്കണ്ടത്തിന് സമീപം വനത്തിൽ പ്രവേശിക്കുന്നവ വനത്തിനുള്ളിലൂടെ സഞ്ചരിച്ച് ചിലപ്പോൾ തേക്കടി ബോട്ട് ലാൻഡിങ് വരെ എത്താറുണ്ട്. വനമേഖലയുടെ പല ഭാഗങ്ങളും സംരക്ഷണ ഭിത്തിയില്ലാതെ തുറന്നുകിടക്കുന്നതും പഞ്ചായത്തിൻെറ അനാസ്ഥയുമാണ് ജീവികൾക്കും നാട്ടുകാ൪ക്കും തെരുവുനായകൾ ഭീതി സൃഷ്ടിക്കാൻ കാരണമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.