യു.ജി.സി നെറ്റ് അപേക്ഷ ക്ഷണിച്ചു
text_fieldsതേഞ്ഞിപ്പലം: യുജി.സി ജൂണിൽ നടത്തുന്ന നെറ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ തീയതി ജൂൺ 24. കാലിക്കറ്റ് സ൪വകലാശാല ഒരു പരീക്ഷാകേന്ദ്രമാണ് (കോഡ് നമ്പ൪ 13). പരീക്ഷക്ക് ഓൺലൈനായി രജിസ്റ്റ൪ ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 30. ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് കോപ്പികളും അനുബന്ധ രേഖകളും കാലിക്കറ്റ് സ൪വകലാശാല ടാഗോ൪ നികേതനിലെ നെറ്റ് ഓഫിസിൽ ലഭിക്കേണ്ട അവസാന തീയതി മേയ് ഏഴ്.
യോഗ്യത: അംഗീകൃത സ൪വകലാശാലയിൽനിന്ന് 55 ശതമാനം മാ൪ക്കോടെ (റൗണ്ട് ഓഫ് ചെയ്യാതെ) ലഭിച്ച മാസ്റ്റ൪ ഡിഗ്രി അഥവാ തത്തുല്യ യോഗ്യത.
എസ്.സി/എസ്.ടി വികലാംഗ൪/വിഷ്വലി ഹാൻഡികാപ്ഡ് (വി.എച്ച്) എന്നീ വിഭാഗക്കാ൪ക്ക് 50 ശതമാനം മാ൪ക്ക് (റൗണ്ട് ഓഫ് ചെയ്യാതെ) മതി. ഇപ്പോൾ അവസാനവ൪ഷ പി.ജി പരീക്ഷയെഴുതുന്നവ൪ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവ൪ക്കും അപേക്ഷിക്കാം. അവ൪ നെറ്റ് റിസൽട്ട് വന്ന് രണ്ടു വ൪ഷത്തിനകം നിശ്ചിത യോഗ്യത നേടിയിരിക്കണം. പ്രായപരിധി: ജെ.ആ൪.എഫിന് അപേക്ഷിക്കുന്നവ൪ക്ക് 2012 ജൂൺ ഒന്നിന് 28 വയസ്സ് കവിയാൻ പാടില്ല. എസ്.സി/എസ്.ടി/ഒ.ബി.സി/വികലാംഗ൪/വിഷ്വലി ഹാൻഡികാപ്ഡ് (വി.എച്ച്) സ്ത്രീകൾ എന്നീ വിഭാഗക്കാ൪ക്ക് പ്രായ പരിധിയിൽ അഞ്ചുവ൪ഷംവരെ ഇളവുണ്ട്. ഗവേഷണപരിചയമുള്ളവ൪ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണം നടത്തിയ കാലയളവിനനുസൃതമായി പരമാവധി അഞ്ചുവ൪ഷം വരെയും (സ്ഥാപനത്തിൽനിന്നുള്ള സ൪ട്ടിഫിക്കറ്റ് ഹാജരാക്കണം) എൽ.എൽ.എം ബിരുദമുള്ളവ൪ക്ക് മൂന്നു വ൪ഷത്തെയും ഇളവിന് അ൪ഹതയുണ്ട്. ലെക്ച൪ഷിപ്പിന് ഉയ൪ന്ന പ്രായപരിധിയില്ല.
പരീക്ഷാഫീസ്: ജനറൽ കാറ്റഗറിയിൽപെട്ടവ൪ക്ക് 450 രൂപ. ഒ.ബി.സി വിഭാഗക്കാ൪ക്ക് (നോൺ ക്രീമിലെയ൪) 225 രൂപ, എസ്.സി എസ്.ടി/വികലാംഗ൪/വിഷ്വലി ഹാൻഡികാപ്ഡ് (വി.എച്ച്) തുടങ്ങിയ വിഭാഗക്കാ൪ക്ക് 110 രൂപയുമാണ് പരീക്ഷാ ഫീസ്. ഫീസിളവിന് അ൪ഹതയുള്ളവ൪ കാറ്റഗറി/നോൺ ക്രീമിലെയ൪ (ഒ.ബി.സി വിഭാഗക്കാ൪ക്ക്) തെളിയിക്കുന്നതിനുള്ള സ൪ട്ടിഫിക്കറ്റിൻെറ അറ്റസ്റ്റഡ് കോപ്പി സമ൪പ്പിക്കണം.
അപേക്ഷിക്കേണ്ട വിധം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിൽ പരീക്ഷാഫീസ് ചലാൻ മുഖേന അടച്ചതിനു ശേഷമാണ് ഓൺലൈനായി രജിസ്റ്റ൪ ചെയ്യേണ്ടത്. സീഡിയിലാക്കിയ ഫോട്ടോ (സ്കാൻഡ് പാസ്പോ൪ട്ട് ജെ.പി.ജി ഫോ൪മാറ്റിൽ 300 കെ.ബിയിൽ കുറവ്) അപ്ലോഡ് ചെയ്യുകയും, സെൻറ൪ കോഡ്. സബ്ജക്ട് കോഡ്, കാറ്റഗറി, പേര് (എസ്.എസ്.എൽ.സി ബുക്കിലേതുപോലെ) എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും വേണം.
ബാങ്ക് ചലാനിലെ ജേണൽ നമ്പ൪ പ്രകാരമാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടത് (www.ugcnetonline.in). ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകാര്യമല്ല.
ബാങ്കിൽനിന്ന് ലഭിക്കുന്ന ചലാൻ രസീതിയുടെ യു.ജി.സിക്കുള്ള കോപ്പി, ഫോട്ടോ പതിച്ച് ഗെസറ്റഡ് ഓഫിസ൪ സാക്ഷ്യപ്പെടുത്തിയ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് (രണ്ടു കോപ്പികൾ) അറ്റൻറൻസ് സ്ളിപ്, അഡ്മിഷൻ കാ൪ഡ്, സ്വന്തം മേൽവിലാസം എഴുതിയ കവ൪, ആവശ്യമായ മറ്റു രേഖകളുടെ അറ്റസ്റ്റഡ് കോപ്പികൾ, സ്ക്രൈബിൻെറ സേവനം ആവശ്യമെങ്കിൽ അതിനുള്ള അപേക്ഷ എന്നിവ സഹിതം കോഓഡിനേറ്റ൪, യു.ജി.സി നെറ്റ്, ടാഗോ൪ നികേതൻ, കാലിക്കറ്റ്സ൪വകലാശാല, പി.ഒ 673 635 എന്ന വിലാസത്തിൽ തപാൽ മാ൪ഗമോ നേരിട്ടോ സമ൪പ്പിക്കാം.
കൂടുതൽ വിവരങ്ങൾ www.ugc.ac.in എന്ന വെബ്സൈറ്റിലും കാലിക്കറ്റ് സ൪വകലാശാലയിലെ ടാഗോ൪ നികേതൻ നെറ്റ് ഓഫിസിലും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് യു.ജി.സി നെറ്റ് കോഓഡിനേറ്റ൪ ഡോ. കെ. ശിവരാജനുമായി ബന്ധപ്പെടുക. ഫോൺ 9847741786.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.