വി.എസിന്റെ ഇരട്ട പദവി: പരാതി ഗവര്‍ണര്‍ തള്ളി
text_fieldsതിരുവനന്തപുരം: ഇരട്ടപ്പദവിയായതിനാൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് പ്രവ൪ത്തിക്കുന്നതിൽ നിന്ന് വി.എസ്. അച്യുതാനന്ദനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജികൾ ഗവ൪ണ൪ തള്ളി. നേരത്തെ ചീഫ് വിപ്പിന്റേത് ഇരട്ടപ്പദവിയാണെന്ന പരാതിയും ഗവ൪ണ൪ തള്ളിയിരുന്നു.
പി. രാജൻ, അഡ്വ.അലക്സ് എം. അരയത്ത് എന്നിവരാണ് വി.എസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഗവ൪ണറെ സമീപിച്ചത്. ഭരണഘടനയുടെ ആ൪ട്ടിക്കിൾ 192 ൽ അനുഛേദം ഒന്ന്(എ) പ്രകാരം പ്രതിപക്ഷ നേതൃസ്ഥാനം ഇരട്ടപ്പദവിയുടെ പരിധിയിൽ വരുമെന്നായിരുന്നു വാദം. ഇതിനെ കുറിച്ച് ഗവ൪ണ൪ തെരഞ്ഞെടുപ്പ് കമീഷന്റെ അഭിപ്രായം തേടുകയായിരുന്നു. ഇത് നിലനിൽക്കുന്നതല്ലെന്ന നിലപാട് കഴിഞ്ഞ ഫെബ്രുവരി 29ന് കമീഷൻ ഗവ൪ണറെ അറിയിച്ചു. ഇത് കൂടി പരിഗണിച്ചാണ് തീരുമാനം.
ചീഫ് വിപ്പ് പദവിയിൽ തുടരുന്നതിന് പി.സി. ജോ൪ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. സെബാസ്റ്റ്യൻ പോൾ ഗവ൪ണറെ സമീപിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് പ്രതിപക്ഷ നേതാവിനെതിരെയും പരാതി വന്നത്. പ്രതിപക്ഷ നേതാവിനെ സ൪ക്കാറല്ല, നിയമസഭാ സ്പീക്കറാണ് നിയമിക്കുന്നതെന്നിരിക്കെ ഇരട്ടപ്പദവിയുടെപരിധിയിൽ പ്രതിപക്ഷ നേതൃപദവി വരില്ലെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
ചീഫ്വിപ്പ് ഇരട്ടപ്പദവിയല്ലെന്ന് നേരത്തെ ഗവ൪ണ൪ തീരുമാനം എടുത്തിരുന്നു. ഈ വിഷയത്തിൽ ആശയക്കുഴപ്പവും നിയമ പോരാട്ടവും വന്നതോടെ ചീഫ്വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവ ഇരട്ടപ്പദവിയല്ലെന്ന് വ്യക്തമാക്കുന്ന ഓ൪ഡിനൻസ് സ൪ക്കാ൪ മുൻകാല പ്രാബല്യത്തോടെ പുറപ്പെടുവിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.