വേനല്‍ മഴ: ജില്ലയില്‍ വ്യാപക നാശം
text_fieldsകോട്ടയം:കിഴക്കൻ മേഖലയിൽ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ വൻ നാശം.നിരവധി പേരുടെ വീടും കൃഷിയിടങ്ങളും കാറ്റിൽ നശിച്ചു. ആനിക്കാട് ഇളമ്പള്ളി വെള്ളാപ്പള്ളി ബിനോയ് തോമസിൻെറ വീടിന് മുകളിൽ മരംവീണ് ഭാഗികമായി തക൪ന്നു.
കാഞ്ഞിരപ്പള്ളി: കാളകെട്ടി ഭാഗത്ത് മൂന്ന് വീടുകളും പട്ടിമറ്റത്ത് ഒരു വീടും ഭാഗികമായി തക൪ന്നു. പട്ടിമറ്റം മോതീൻപറമ്പ് ഭാഗത്ത് നിരവധി വീടുകൾക്ക് നാശമുണ്ടായി. നിരവധി പേരുടെ റബ൪,ആഞ്ഞലി, പ്ളവ്, ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങൾ കടപുഴകി. മരം വീണ് കാളകെട്ടി, പട്ടിമറ്റം പ്രദേശങ്ങളിലെ നിരവധി വീടുകൾ ഭാഗികമായി തക൪ന്നു.
മാഞ്ഞൂകുളം കരിശുപള്ളിയുടെ മുകളിലേക്ക് തേക്ക് വീണ് പള്ളിയുടെ കുരിശ് തക൪ന്നു. വട്ടോത്ത് സാബുവിൻെറ തേക്കും ഈട്ടിയുമടക്കം നിരവധി മരങ്ങളും കൊട്ടാരത്തിൽ ബേബിയുടെ 50ലേറെ റബ൪ മരങ്ങളും ഇരുപത്തിയാറാം മൈലിൽ കൊല്ലംകുളം എസ്റ്റേറ്റിലെ 15 ലേറെ റബ൪ മരങ്ങളും കടപുഴകി.
കാളകെട്ടി പ്ളാന്തോട്ടം ജോജോയുടെ വീടിൻെറ മുകളിലേക്ക് റബ൪ മരം വീണ് വീട് പൂ൪ണമായി തക൪ന്നു. പ്ളാന്തോട്ടത്തിൽ ബേബി, ജോജോ എന്നിവരുടെ നൂറുകണക്കിന് റബ൪ മരങ്ങൾ നിലംപതിച്ചു. ഇ.എം.എസ് പദ്ധതിലുടെ ഒരാഴ്ച മുമ്പ് നി൪മാണം പൂ൪ത്തിയാക്കി താമസം തുടങ്ങിയ വാഴക്കാപറമ്പിൽ മനോജിൻെറ വീടിൻെറ മേൽക്കൂര കാറ്റിൽ പറന്നുപോയി. വെള്ളുത്തേടത്ത് പാപ്പച്ചൻെറ വീടിൻെറ അടുക്കള ഭാഗം ഭാഗികമായിയി തക൪ന്നു.ഇവരുടെ 50ലേറെ റബ൪ മരങ്ങളും നശിച്ചു.
കൂവപ്പള്ളി വില്ലേജിലെ പട്ടിമറ്റം മോതീൻപറമ്പ് പ്രദേശത്ത് നിരവധി വീടുകൾ ഭാഗികമായി തക൪ന്നതായി റവന്യൂ ഉദ്യോഗസ്ഥ൪ പറഞ്ഞു.
മുണ്ടക്കയം: വെള്ളനാടി, വട്ടക്കാവ്, മുരിക്കുംവയൽ ഭാഗങ്ങളിലായി വീടുകൾ ഭാഗികമായി തക൪ന്നു. ഒരാൾക്ക് പരിക്കേറ്റു. നൂറിലധികം മരങ്ങൾ കടപുഴുകി. വെള്ളനാടി തോപ്പിൽ തെക്കേടത്ത് വിനോദിൻെറ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തക൪ന്നു.
വിനോദിൻെറ മാതാവ് പങ്കജാക്ഷിയുടെ (62) തലക്ക് പരിക്കേറ്റു. ഇവരെ പാറത്തോട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻപുരക്കൽ സന്തോഷ്, വട്ടക്കാവിൽ കാവുങ്കൽ പ്രസന്ന ചന്ദ്രൻ, മുരിക്കുംവയൽ കപ്പിയിൽ നാരായണൻ, വെള്ളനാടി ചെമ്മരപ്പള്ളിയിൽ ചാക്കോ എന്നിവരുടെ വീടിനും ചാക്കോയുടെ വീടിന് മുറ്റത്ത് നി൪ത്തിയിട്ട കാറിനും കേട് സംഭവിച്ചു. മുരിക്കുംവയൽ ഊരകത്ത് ജോയി, കരിനിലം ഉറുമ്പുകല്ലേൽ സാബു എന്നിവരുടെ വീട്ടിലെ വയറിങ് സാധനങ്ങൾക്കും കേടുണ്ട്. കരിനിലം കാരക്കാട്ട് അന്തോണിയുടെ പുകപ്പുര മരം വീണ് തക൪ന്നു.
പാലാ:മീനച്ചിൽ പഞ്ചായത്തിലും കാറ്റ് നാശംവിതച്ചു. പൂവത്തോട്, ഇടമറ്റം വാ൪ഡുകളിലാണ് വ്യാപകനാശം ഉണ്ടായത്. ചക്കാലക്കൽ ചിറയിൽ ജോസ്, ലീലാമ്മ രാമകൃഷ്ണൻ, രാജപ്പൻ കിടഞ്ഞൺകുഴിയിൽ എന്നിവരുടെ വീടിനുമുകളിൽ മരങ്ങൾ വീണ് വീടിന് നാശമുണ്ടായി.
ഇടമറ്റം എൻ.എസ്.എസ് കരയോഗം, വാകയിൽ കോമളകുമാ൪, മുകളേൽ ചെല്ലപ്പൻ,ബെന്നി മുണ്ടാട്ട്, വിജയകുമാ൪ തെക്കേമുറിയിൽ തുടങ്ങി നിരവധി പേരുടെ പുരയിടങ്ങളിലെ 100 കണക്കിന് റബ൪മരങ്ങൾ കാറ്റിൽ ഒടിഞ്ഞു. പൂവരണി, പൈക, കൊച്ചുകൊട്ടാരം തുടങ്ങിയ ഭാഗങ്ങളിലും കാറ്റ് വ്യാപക നാശം വിതച്ചു. കൃഷിനാശം സംഭവിച്ചവ൪ക്ക് അടിയന്തരസഹായം എത്തിക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലാലി ഷാജി, എൽ.ഡി.എഫ് പഞ്ചായത്ത് കൺവീന൪ ടി.ബി. ബിജു എന്നിവ൪ ആവശ്യപ്പെട്ടു. കൃഷി ഓഫിസ൪ മത്തായി സ്ഥലം സന്ദ൪ശിച്ചു.പാലാ-പൊൻകുന്നം-ഈരാറ്റുപേട്ട റൂട്ടിൽ മരങ്ങൾ ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും ഫയ൪ഫോഴ്സും ചേ൪ന്ന് ഏറെനേരത്തെ പരിശ്രമത്തിന് ശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്.
കുറവിലങ്ങാട്: മോനിപ്പള്ളി ചീങ്കല്ലേൽ തോട്ടത്തിൽ വ൪ക്കി, ഉഴവൂ൪ മടക്കത്തറ കൊച്ചേട്ടൻ, പള്ളിപ്രായിൽ ഷാജി,നസ്രത്ത്ഹിൽ കണ്ണോലി ഫിലോമിന എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് മരം വീണ് വീട് തക൪ന്നു. ഉഴവൂ൪ ശാസ്താംകുളം ക്ഷേത്രത്തിലെ സപ്താഹവേദിയുടെ മേൽക്കൂര കാറിൽ തക൪ന്നു. കോഴ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ആൽമരത്തിൻെറ ശിഖരം ഒടിഞ്ഞുവീണ് ചുറ്റുമതിൽ തക൪ന്നു.
പൊൻകുന്നം: എലിക്കുളം, പൈക, ഉരുളികുന്നം, പള്ളിക്കത്തോട്, ചെങ്ങളം, നായിപ്ളാവ് തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപക നാശം. മരങ്ങൾ കടപുഴകിയതിനെത്തുട൪ന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രദേശമാകെ വൈദ്യുതിബന്ധം തകരാറിലാണ്. ഉരുളികുന്നം, കോയിപൂവനാനിക്കൽ ഷെയിസ്, ഈഴക്കുന്നേൽ മാത്തുക്കുട്ടി, പൈക ആരാധനമഠം എന്നിവരുടെ റബ൪ മരങ്ങൾ ഒടിഞ്ഞുവീണു. ഉരുളികുന്നം മണ്ണൂ൪ പീതാംബരൻെറ വീടിൻെറ മേൽക്കൂര കാറ്റിൽ നശിച്ചു. മൈലക്കൽ കുഞ്ഞ്, നാലാനിയിൽ സജി, ബിനു, വട്ടത്താനം കൂട്ടുങ്കൽ ദീപു എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണ് നാശമുണ്ടായി. പൈക ഇടമറികിൽ ജോസ്, മൈക്കിൾ എന്നിവരുടെ കടകളുടെ ഓടുകൾ കാറ്റിൽ പറന്നു. പൈക ടൗൺ മേഖലയിലും വൻ കൃഷിനാശം ഉണ്ടായി. പൈക തിയറ്റ൪പടി- പുഞ്ഞോലിക്കുന്ന് റോഡിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടിവീണു.
പൈക- ചെങ്ങളം റോഡിൽ മരങ്ങൾ വീണ് ഗതാഗതതടസ്സം ഉണ്ടായി. താഷ്കൻറ് -കുറ്റിപ്പുറം റോഡിലും മരങ്ങൾ വീണതിനെത്തുട൪ന്ന് ഗതാഗതം തടസ്സപ്പെട്ടു. പള്ളിക്കത്തോട് കുറുകുടി കാവുങ്കൽ സതീശൻെറ വീടിൻെറ മുകളിൽ മരം വീണ് ഭാഗിക നാശം ഉണ്ടായിട്ടുണ്ട്.
എലിക്കുളം പഞ്ചായത്തിൽ പള്ളത്തുതകിടിയിൽ കൃഷ്ണൻ നായ൪, പള്ളത്ത് രാജീവ് എന്നിവരുടെ റബ൪ മരങ്ങളും ഒടിഞ്ഞുവീണു. കൂരാലി പുതുപ്പിള്ളാട്ട് മോഹൻെറ പുരയിടത്തിലെ കപ്പ, വാഴ തുടങ്ങിയ കാ൪ഷിക വിളകൾ നശിച്ചു. കപ്പിലുമാക്കൽ ബാബു, ടോമി എന്നിവരുടെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പാലാ-പൊൻകുന്നം റോഡിൽ നിരവധി സ്ഥലത്ത് മരങ്ങൾ കടപുഴകി യതിനെത്തുട൪ന്ന് ഒന്നരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിശമനസേന എത്തി മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.