കലഞ്ഞൂര്‍-വാഴപ്പാറ പാലം അപകടാവസ്ഥയില്‍
text_fieldsപത്തനംതിട്ട: പത്തനംതിട്ട, കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കലഞ്ഞൂ൪ വാഴപ്പാറ പാലം അവഗണനയിൽ. രണ്ട് കോടി മുതൽ മുടക്കി കലഞ്ഞൂ൪-പാടം റോഡ് നവീകരിക്കുമ്പോഴും വ൪ഷങ്ങൾ പഴക്കമുള്ള പാലം കൈവരി തക൪ന്ന് അപകടാവസ്ഥയിലാണ്.
കലഞ്ഞൂ൪-പാടം റൂട്ടിൽ 60 വ൪ഷത്തിന് മേൽ പഴക്കമുള്ള പാലം അപകടാവസ്ഥയിലായിട്ട് വ൪ഷങ്ങളായി. പാലത്തിനടിയിൽ നിന്ന് മണൽ വാരുന്നതിനാൽ അടിത്തറ ഇളകിയതും കൈവരികൾ തക൪ന്നതും അപകട കാരണമായി. മരം വീണതിനെത്തുട൪ന്നാണ് കൈവരി തക൪ന്നത്. ഇതിൻെറ നഷ്ടപരിഹാരമായി മരം ഉടമയിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് 17,000 രൂപ വാങ്ങിയിരുന്നു. തുക കൈപ്പറ്റിയതല്ലാതെ പാലത്തിൻെറ കൈവരികൾ മാറ്റി സ്ഥാപിക്കാൻ അധികൃത൪ ശ്രമിച്ചിട്ടില്ല. കൈവരിയുടെ ഒരു ഭാഗം തക൪ന്ന് തോട്ടിലേക്ക് കിടക്കുകയാണ്. കലഞ്ഞൂ൪, പത്തനാപുരം പഞ്ചായത്തുകളുടെ അതി൪ത്തിയിലാണ് പാലം എന്നതിനാൽ രണ്ട് പഞ്ചായത്തും പാലത്തിനുവേണ്ട പരിഗണന നൽകുന്നില്ല. സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വാഴപ്പാറ പാലം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.