വേനല്‍ മഴ; വെള്ളിയാമറ്റത്ത് കോടികളുടെ നാശം
text_fieldsവെള്ളിയാമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലുണ്ടായ വേനൽ മഴയിലും ചുഴലിക്കാറ്റിലും കോടികളുടെ നാശനഷ്ടം. പന്നിമറ്റം, പൂമാല, മേത്തൊട്ടി, കറുകപ്പള്ളി, ഞരളംപുഴ, ഇളംദേശം, കൂവക്കണ്ടം എന്നീ പ്രദേശങ്ങളിലാണ് നാശം.45 വീടുകൾക്ക് നാശനഷ്ടം വന്നതിൽ രണ്ടെണ്ണം പൂ൪ണമായും നശിച്ചു. കൃഷിനാശം മാത്രം 50 ലക്ഷത്തിലേറെയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വേനൽ മഴയെ തുട൪ന്നുണ്ടായ ശക്തമായ ചുഴലിക്കാറ്റിലാണ് ഇത്രയേറെ നാശനഷ്ടങ്ങൾ ഉണ്ടായത്. ജലവിഭവ മന്ത്രി പി.ജെ. ജോസഫിൻെറ നി൪ദേശത്തെ തുട൪ന്ന് റവന്യൂ-കൃഷി ഓഫിസ൪മാരായ തൊടുപുഴ തഹസീൽദാ൪ സുരേഷ് ജോസഫ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസ൪ വി.എം. ശശികുമാ൪ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ബ്ളോക് പഞ്ചായത്ത് വികസനകാര്യ സ്ററാൻറിങ് കമ്മിറ്റി ചെയ൪മാൻ എം. മോനിച്ചൻ, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയി മൈലാടി, ബിജി രവികുമാ൪, മോഹൻദാസ് പുതുശേരി എന്നിവരോടൊപ്പം നഷ്ടമുണ്ടായ മേഖലകൾ സന്ദ൪ശിച്ചു.
ജോ൪ജ് കദളിക്കാട്ടിൽ, മാത്യു മണിക്കൊമ്പേൽ, മാത്യു വെട്ടിക്കാട്ടുകുടി, ജോസ് കുറ്റിയാനി, രവികുമാ൪ കൊടശേരി, ശിവശങ്കരൻ വളയാറ്റിൽ, ശശീന്ദ്രൻ മേട്ടയിൽ, പൗലോസ് ഓലിപ്പറമ്പിൽ, പൈലി പുളിക്കത്തടത്തിൽ, ജോൺ മാണി മറ്റത്തിൽ, ജോ൪ജ് ജോസഫ് നെടുമ്പാറ, മാത്യു ചിക്കേട്ട്, റെജിമോൻ ചാലപ്പുറത്ത്, എം.ജെ. അബ്ബാസ് മുണ്ടുനടയിൽ, മേരി ജോസഫ് വട്ടക്കുന്നേൽ, സനീഷ് ബാബു പോത്തനാമലയിൽ, വി.എ. അഗസ്റ്റിൻ വടക്കേൽ, ഡെയ്സി ബിജു തോണിക്കുഴിയിൽ, മാത്യു സ്കറിയ തടവനാൽ, ജോസ് തടവനാൽ, സുകുമാരൻ തരകനാൽ, അന്നക്കുട്ടി തോമസ് പ്ളാത്തോട്ടത്തിൽ, ഷൈലജ കൊച്ചുമലയിൽ, ബേബി ജോസഫ് പനച്ചിക്കൽ, ഉലഹന്നാൻ തുണ്ടത്തിൽ, ജോസഫ് മാത്യു പനക്കൽ എന്നിവരുടെ റബ൪, വാഴ, കമുക്, കൊക്കോ, തെങ്ങ്, പച്ചക്കറി മുതലായ കൃഷികൾ നശിച്ചുപോയി.
പൂമാല സ്വദേശിയായ എം.സി. ബിജുവിൻെറ കോഴിഫാം പൂ൪ണമായും കാറ്റിൽ നശിച്ചു. രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമാണ് ബിജുവിന് സംഭവിച്ചത്. പൂമാല-മേത്തൊട്ടി റോഡ് പൂ൪ണമായും ഗതാഗത യോഗ്യമല്ലാത്ത സ്ഥിതിയിലാണ്. പൂമാല ട്രൈബൽ ഹയ൪ സെക്കൻഡറി സ്കൂളിൻെറ കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടം സംഭവിച്ചു.
റവന്യൂ-കൃഷി ഉദ്യോഗസ്ഥ സംഘത്തിൽ ഡെപ്യൂട്ടി തഹസീൽദാ൪ വി.ഇ. അബ്ബാസ്, വില്ലേജ് ഓഫിസ൪ ഷാജിമോൻ, കൃഷി ഓഫിസ൪ സിജി ആൻറണി, വില്ലേജ് അസിസ്റ്റൻറ് സജിൻ, കൃഷി അസിസ്റ്റൻറ് ലീന എന്നിവ൪ പ്രാഥമിക നാശനഷ്ടം വിലയിരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.