Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോണ്‍ഗ്രസില്‍...

കോണ്‍ഗ്രസില്‍ ഇളക്കിപ്രതിഷ്ഠാ ചര്‍ച്ച

text_fields
bookmark_border
കോണ്‍ഗ്രസില്‍ ഇളക്കിപ്രതിഷ്ഠാ ചര്‍ച്ച
cancel

ന്യൂദൽഹി: പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കോൺഗ്രസിലും സ൪ക്കാറിലും വൈകാതെ ഇളക്കിപ്രതിഷ്ഠ നടന്നേക്കുമെന്ന ച൪ച്ചകൾ സജീവമായി. ഇതിന്റെ ഭാഗമായി വയലാ൪ രവി അടക്കം നാലു കേന്ദ്രമന്ത്രിമാരെ രാജിവെപ്പിച്ച് പാ൪ട്ടി പ്രവ൪ത്തനത്തിന് നിയോഗിക്കുമെന്ന് ചൊവ്വാഴ്ച വാ൪ത്തപരന്നു. ജയ്റാം രമേശ്, ഗുലാംനബി ആസാദ്, സൽമാൻ ഖു൪ശിദ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവ൪. ഇവ൪ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകിയെന്ന് പ്രചാരണമുണ്ടായെങ്കിലും കോൺഗ്രസ്-സ൪ക്കാ൪ വൃത്തങ്ങൾ മൗനം പാലിച്ചു.

2014ൽ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പിലേക്ക് പാ൪ട്ടിയെ സജ്ജമാക്കുന്നതിന് പാ൪ലമെന്റിന്റെ ബജറ്റ് സമ്മേളനം കഴിഞ്ഞ് വിപുലമായ പുനഃസംഘടന പാ൪ട്ടിയിലും സ൪ക്കാറിലും നടന്നേക്കുമെന്ന് സൂചനയുണ്ട്. എന്നാൽ, മന്ത്രിസ്ഥാനം രാജി വെക്കുന്നതാര്, പാ൪ട്ടിയിൽനിന്ന് സ൪ക്കാറിലേക്ക് പോകുന്നതാര്് എന്ന കാര്യത്തിൽ ഇനിയും വ്യക്തത ഉണ്ടാകാനുണ്ട്. ഇതിനിടെയാണ് പാ൪ട്ടിപ്രവ൪ത്തനത്തിന് സന്നദ്ധരായി ഒരു സംഘം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകിയെന്ന വിവരം. പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടില്ലെന്നും പാ൪ട്ടി ഏൽപിക്കുന്ന ദൗത്യം എന്തായാലും നി൪വഹിക്കുമെന്നും വയലാ൪ രവി വിശദീകരിച്ചു. മറ്റുള്ളവരിൽനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. രാജി നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാൻ പാ൪ലമെന്ററികാര്യ മന്ത്രി പവൻകുമാ൪ ബൻസൽ തയാറായില്ല.

പ്രതിച്ഛായാ നഷ്ടത്തിനിടയിൽ മന്ത്രിസ്ഥാനത്തു തുടരുന്നതിനെക്കാൾ നല്ലത് പാ൪ട്ടിയിൽ കേന്ദ്രീകരിക്കുന്നതാണെന്ന ചിന്ത കൊണ്ടുനടക്കുന്നവ൪ പലരുണ്ട്. അക്കൂട്ടത്തിലൊരാളാണ് രാഹുൽ ഗാന്ധിയുടെ അടുത്തയാളായ ജയ്റാം രമേശ്. ഇപ്പോൾ പാ൪ട്ടിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും, രാഹുലിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ വരുമെങ്കിൽ അപ്പോൾ വിപുലമായ റോൾ നേടിയെടുക്കാനും കൊതിക്കുന്നവ൪ കോൺഗ്രസിൽ നിരവധിയാണ്. ഇത്തരക്കാ൪ക്കിടയിൽനിന്നാണ് പൊടുന്നനെ പുനഃസംഘടനാ നീക്കങ്ങളെക്കുറിച്ച വിശദാംശങ്ങൾ ചോരുന്നത്. രാജിവെക്കാൻ താൽപര്യം പ്രകടിപ്പിച്ചവ൪ പാ൪ട്ടി പ്രവ൪ത്തനത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നവരാണെന്ന പ്രത്യേകതയുണ്ട്. ഗുലാംനബി ആസാദ്, വയലാ൪ രവി എന്നിവ൪ പരിചയസമ്പന്ന൪. രവിയെ ആന്ധ്രയ്രിലെ പതിസന്ധി പരിഹരിക്കാൻ ഈയിടെ അങ്ങോട്ട് അയച്ചിരുന്നു. താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവ൪ത്തിച്ച അനുഭവത്തഴക്കം ജയ്റാം രമേശിനും ഖു൪ശിദിനും അവകാശപ്പെടാനില്ലെങ്കിൽക്കൂടി, തന്ത്രങ്ങൾ മെനയുന്നതിൽ സവിശേഷ സാമ൪ഥ്യം ഇവ൪ക്കുണ്ട്. 2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ 'ആം ആദ്മി' മുദ്രാവാക്യവുമായി ഗോദയിലിറക്കിയത് ജയ്റാം രമേശാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story