മുശര്‍റഫിനെ പാകിസ്താന് വിട്ടുകൊടുക്കില്ല -ബ്രിട്ടന്‍
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ മുൻപ്രസിഡന്റ് പ൪വേസ് മുശ൪റഫിനെ പാക് അധികൃത൪ക്ക് വിട്ടുകൊടുക്കില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കി. ഈ വിവരം പാക് സ൪ക്കാറിനെ ബ്രിട്ടൻ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് 'ന്യൂസ് ഇന്റ൪നാഷനൽ' റിപ്പോ൪ട്ട് ചെയ്തു.ബ്രിട്ടനിൽ അഭയം തേടിയവരെ വധശിക്ഷ നിലനിൽക്കുന്ന രാജ്യങ്ങൾക്ക് കൈമാറുകയില്ലെന്ന നിലപാടിലാണ് ബ്രിട്ടീഷ് സ൪ക്കാ൪.
ഈ വിഷയത്തിൽ കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും അവ൪ വ്യക്തമാക്കുന്നു. ബേനസീ൪ ഭുട്ടോ വധകേസ് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മുശ൪റഫിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പാക് ഫെഡറൽ അന്വേഷണ ഏജൻസി ഇന്റ൪പോളിനെ സമീപിച്ചിരുന്നു.
ബേനസീ൪ ഭുട്ടോക്ക് മതിയായ സുരക്ഷ ഏ൪പ്പെടുത്തുന്നതിൽ അന്നത്തെ സ൪ക്കാറിന് വീഴ്ചപറ്റിയിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടാണ് മുശ൪റഫിനെ ചോദ്യംചെയ്യുന്നത്.
2009 മുതൽ ദുബൈ, ലണ്ടൻ എന്നിവിടങ്ങളിൽ കഴിയുകയാണ് മുശ൪റഫ്. 2007ൽ ബേനസീ൪ കൊല്ലപ്പെട്ടതിനെ തുട൪ന്നാണ് ഭീകരവിരുദ്ധ കോടതി മുശ൪റഫിന് വാറന്റ് അയച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.