Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightരാഷ്ട്രപതി ഭവനില്‍...

രാഷ്ട്രപതി ഭവനില്‍ ഇനിയാര്?

text_fields
bookmark_border
രാഷ്ട്രപതി ഭവനില്‍ ഇനിയാര്?
cancel

രാഷ്ട്രപതി ഭവനിൽ പ്രതിഭ പാട്ടീലിൻെറ സുഖവാസത്തിന് ജൂലൈയിൽ തിരശ്ശീലവീഴാനിരിക്കെ പിൻഗാമി ആരായിരിക്കണമെന്ന അന്വേഷണം ആരംഭിച്ചിരിക്കുന്നു. തങ്ങളുടെ ആജ്ഞാനുവ൪ത്തിയായിരിക്കണം പുതിയ രാഷ്ട്രപതിയും എന്ന് ഭരണമുന്നണി ആഗ്രഹിക്കുക സ്വാഭാവികമാണെങ്കിലും സ്വന്തം സ്ഥാനാ൪ഥിയെ നി൪ത്തി വിജയിപ്പിക്കാനുള്ള ശക്തി അവ൪ക്കില്ല. ഇലക്ടറൽ കോളജിലെ മൊത്തം എം.പിമാരുടെയും എം.എൽ.എമാരുടെയും 10,98,882 വോട്ട് മൂല്യത്തിൽ യു.പി.എയുടെ വിഹിതം 42 ശതമാനം മാത്രമാണ്. എൻ.ഡി.എയുടേത് 28 ശതമാനവും. അതിനാൽ, രണ്ടു കൂട്ട൪ക്കും സ്വന്തമായി രാഷ്ട്രപതിയെ കണ്ടെത്താനാവില്ലെന്ന് വ്യക്തം. യു.പി.എയിൽത്തന്നെ മമത ബാന൪ജിയുടെ തൃണമൂലിൻെറ നിലപാട് അവസാന നിമിഷംവരെ പ്രവചനാതീതമായി തുടരാനാണിട. എൻ.സി.പിയുടെ ശരദ്പവാറും പൊതു സ്ഥാനാ൪ഥിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എൻ.ഡി.എ ജയലളിത പ്രഭൃതികൾക്കുകൂടി സ്വീകാര്യനായ സ്ഥാനാ൪ഥിക്ക് വേണ്ടിയാവും ശ്രമിക്കുക. സമവായത്തിലൂടെ പൊതു സ്വീകാര്യനെ കണ്ടെത്തുന്നതിൽ മുഖ്യ പാ൪ട്ടികൾ വിജയിച്ചില്ലെങ്കിൽ കടുത്ത മത്സരം ഉറപ്പ്. സമവായ ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെങ്കിലും ഫലപ്രാപ്തി ശ്രമകരമാണ്. നേരത്തേ, രാജ്യത്തിൻെറ അഭിമാനമായ അബ്ദുൽ കലാമിന് രണ്ടാമൂഴം അനുവദിക്കാൻ കോൺഗ്രസിനുണ്ടായ തടസ്സം അദ്ദേഹത്തിൻെറ പേ൪ നി൪ദേശിച്ചത് ബി.ജെ.പി ആയിരുന്നു എന്നതാണത്രെ. എന്നാൽ, അദ്ദേഹത്തെ ആദ്യമായി രാഷ്ട്രപതിസ്ഥാനത്തേക്ക് നി൪ദേശിച്ചത് സമാജ്വാദി പാ൪ട്ടി നേതാവ് മുലായം സിങ് യാദവായിരുന്നു. കലാമിൻെറ പേ൪ ഒരിക്കൽകൂടി രാഷ്ട്രപതിസ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്. ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പശ്ചിമ ബംഗാൾ മുൻ ഗവ൪ണ൪ ഗോപാലകൃഷ്ണ ഗാന്ധി, ലോക്സഭ സ്പീക്ക൪ മീരാകുമാ൪, എ.കെ. ആൻറണി തുടങ്ങിയ പേരുകളുമുണ്ട് പരാമ൪ശിക്കപ്പെടുന്നവരിൽ. ഇവരിൽ ആരായാലും മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ കാവൽക്കാരനാവാൻ യോഗ്യനാണെന്നതിൽ സംശയമില്ല. പക്ഷേ, തികഞ്ഞ പ്രതിബദ്ധതയുള്ള കോൺഗ്രസുകാരനും കേന്ദ്ര പ്രതിരോധമന്ത്രിയുമായ എ.കെ. ആൻറണി കോൺഗ്രസിതര പാ൪ട്ടികൾക്ക് പ്രത്യേകിച്ച്, എൻ.ഡി.എക്കും ഇടതുകക്ഷികൾക്കും സ്വീകാര്യനാവാൻ സാധ്യത കുറവാണ്. എന്നാലും, അദ്ദേഹത്തിന് ജയിച്ചുകയറാം, യു.പി.എക്ക് പുറമെ എസ്.പി, ബി.എസ്.പിപോലുള്ള പാ൪ട്ടികളുടെകൂടി പിന്തുണ ലഭിച്ചാൽ. ഒട്ടൊക്കെ അരാഷ്ട്രീയമെന്ന് പറയാവുന്ന രാഷ്ട്രപതിപദവി ആൻറണി ആഗ്രഹിക്കുന്നുണ്ടോ എന്നതും ചോദ്യമാണ്.
യഥാ൪ഥത്തിൽ, അധികാരം കടലാസിൽ മാത്രമായ പരമോന്നത പദവിയാണ് രാഷ്ട്രപതിയുടേതെങ്കിലും കേവലം റബ൪ സ്റ്റാമ്പ് എന്നതിൽ കവിഞ്ഞ പ്രസക്തിയും പ്രാധാന്യവും ആ പദവിക്കുണ്ട്. സംസ്ഥാനങ്ങളിൽ തൂക്കുസഭകൾ നിലവിൽവരുകയോ ഭരണപക്ഷത്തിന് കൂറുമാറ്റംമൂലം ഭൂരിപക്ഷം നഷ്ടപ്പെടുകയോ രാഷ്ട്രപതി ഭരണം നടപ്പാക്കാനുള്ള സന്ദ൪ഭം വരുകയോ ചെയ്യുമ്പോൾ രാഷ്ട്രപതിയുടെ വിവേചനാധികാരം നി൪ണായകമാണ്. ജനാധിപത്യത്തെ ധ്വംസിക്കുന്നതോ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതോ സാമൂഹികനീതി നിഷേധിക്കുന്നതോ ആയ ബില്ലുകൾ പാ൪ലമെൻറ് പാസാക്കി അയക്കുമ്പോഴും രാഷ്ട്രപതിക്ക് തിരിച്ചയക്കാൻ സ്വാതന്ത്ര്യമുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ അന്തിമ തീരുമാനത്തിന് രാഷ്ട്രപതി വഴങ്ങിയേ തീരൂ എന്നാണെങ്കിലും അത്തരമൊരു തീരുമാനമെടുക്കുംമുമ്പ് രാഷ്ട്രപതിയുടെ അഭിപ്രായം തീ൪ച്ചയായും പരിഗണിക്കപ്പെടാം. ഇതിനെല്ലാം പുറമെ രാജ്യത്തിൻെറ അന്തസ്സിൻെറയും മാന്യതയുടെയും ഗാംഭീര്യത്തിൻെറയും പ്രതീകമാണ് രാഷ്ട്രപതി. പല സന്ദ൪ഭങ്ങളിലും രാഷ്ട്രാന്തരീയ വേദികളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുക അദ്ദേഹമാണ്, വിദേശ സ൪ക്കാറുകളുമായുള്ള സംഭാഷണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു. ഇത്തരമൊരു പദവിയിൽ വെറും വിനീതവിധേയരെയോ നോക്കുകുത്തികളെയോ ജീവിത സംശുദ്ധി സംശയാസ്പദമായവരെയോ പ്രതിഷ്ഠിക്കുന്നത് രാജ്യത്തിൻെറ അന്തസ്സിനോ ദേശീയ താൽപര്യങ്ങൾക്കോ നിരക്കുന്നതല്ല. ഖേദകരമെന്ന് പറയാം, ഗതകാല ചരിത്രത്തിൽ ചിലപ്പോഴൊക്കെ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഒന്നാംതരം ഉദാഹരണമാണ് സുവ൪ണ ക്ഷേത്ര സമുച്ചയത്തിലെ ബ്ളൂസ്റ്റാ൪ ഓപറേഷനെ തുട൪ന്ന് സിഖുകാരുടെ വ്രണിതവികാരങ്ങൾ ശമിപ്പിക്കാൻ ഇന്ദിരഗാന്ധി രാഷ്ട്രപതി ഭവനിൽ കുടിയിരുത്തിയ മുൻ പഞ്ചാബ് മുഖ്യമന്ത്രി സെയിൽ സിങ്. ഇന്ദിരാജി കൽപിച്ചാൽ റോഡ് തൂത്തുവാരാനും തയാറാണെന്ന് പരസ്യമായി പറഞ്ഞ വെറും തൊമ്മിയായിരുന്നല്ലോ സെയിൽ. അടിയന്തരാവസ്ഥക്കാലത്ത് നിത്യേന ചുട്ടെടുത്ത ഓഡിനൻസുകളിൽ ഒപ്പിട്ടു കൊടുക്കാൻ നി൪ബന്ധിതനായ ഫഖ്റുദ്ദീൻ അലി അഹ്മദും ഏറെയൊന്നും വ്യത്യസ്തനായിരുന്നില്ല. ഇപ്പോൾ കാലാവധി തീരാറായ പ്രതിഭദേവി സിങ് പാട്ടീലും രാഷ്ട്രപതി ഭവൻെറ അന്തസ്സുയ൪ത്തിയവരുടെ പട്ടികയിലല്ല അനുസ്മരിക്കപ്പെടുക. 205 കോടിയുടെ വിദേശ യാത്രകളും അഞ്ച് ഏക്ക൪ സ്ഥലത്ത് കോടികളുടെ ചെലവിൽ പണിയുന്ന ഭവനവും ഇവരുടെ സൽകീ൪ത്തി വ൪ധിപ്പിച്ചിട്ടില്ല. സ്വന്തം വീട് നന്നാക്കാൻ 40 ലക്ഷം തരാതെ താൻ രാഷ്ട്രപതി ഭവൻെറ പടി ഇറങ്ങുകയില്ലെന്ന് ശഠിച്ച ഗാന്ധിയൻ ശങ്ക൪ദയാൽ ശ൪മയുമുണ്ട് നമ്മുടെ ഓ൪മകളിൽ. അതേസമയം, സ്വാതന്ത്ര്യ സമരസേനാനി രാജേന്ദ്ര പ്രസാദും ദാ൪ശനികൻ സ൪വേപള്ളി രാധാകൃഷ്ണനും വിദ്യാഭ്യാസ വിദഗ്ധൻ ഡോ. സാകി൪ ഹുസൈനും നയതന്ത്രജ്ഞൻ കെ.ആ൪. നാരായണനും രാഷ്ട്രപതി ഭവനെ ധന്യമാക്കിയ വ്യക്തിത്വങ്ങളാണ്. അഗ്നിച്ചിറകുകളിലേറി ദേശീയ പ്രതിരോധത്തെ പുതിയ ചക്രവാളങ്ങളിലേക്ക് വികസിപ്പിച്ച അബ്ദുൽ കലാമിനെപ്പോലുള്ള ബഹുമുഖ പ്രതിഭയും ഇന്ത്യയുടെ പ്രസിഡൻറു പദവിക്ക് തിളക്കം വ൪ധിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. അദ്ദേഹത്തിനുതന്നെ ഒരവസരം കൂടി നൽകാൻ ഇടത്, വലത് രാഷ്ട്രീയ പാ൪ട്ടികൾ തയാറാവുമെങ്കിൽ വിശാല വീക്ഷണവും ദേശസ്നേഹവും പ്രതിഫലിപ്പിക്കുന്ന നടപടിയാവും അത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story