ജില്ലയില്‍ 96.42 ശതമാനം വിജയം
text_fieldsകോട്ടയം:എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 96.42 ശതമാനം വിജയം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയം നേടിയ മൂന്നാമത്തെ ജില്ലയെന്ന ബഹുമതിയും കോട്ടയത്തിന് സ്വന്തം. പരീക്ഷ എഴുതിയ 24672 കുട്ടികളിൽ 23788 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. ഇതിൽ 12190 ആൺകുട്ടികളിൽ 11631 പേരും 12482 പെൺകുട്ടികളിൽ 12157 പേരും യോഗ്യത നേടിയവരിൽപെടും. സംസ്ഥാനത്ത് കണ്ണൂ൪, തൃശൂ൪ ജില്ലകളാണ് ശതമാനക്കണക്കിൽ കോട്ടയത്തെക്കാൾ മുന്നിൽ നിൽക്കുന്നത്.
ജില്ലയിൽ നൂറുശതമാനം വിജയം നേടിയത് 84 സ്കൂളുകളാണ്. ഇതിൽ സ൪ക്കാ൪ സ്കൂളുകൾ 22 എണ്ണം വരും. 43 എയ്ഡഡ് സ്കൂളുകളും 19 അൺ എയ്ഡഡ് സ്കൂളുകളും നൂറുമേനി കൊയ്തവയിൽപ്പെടും. 421 കുട്ടികൾക്ക് ജില്ലയിൽ എല്ലാ വിഷയത്തിനും എ പ്ളസ് ഗ്രേഡ് ലഭിച്ചു. ഇതിൽ 131 ആൺകുട്ടികളും 290 പെൺകുട്ടികളുമാണുള്ളത്. സ൪ക്കാ൪ പ്രത്യേക പരിഗണന നൽകി ഏറ്റെടുത്ത ജില്ലയിലെ എട്ട് സ്കൂളിൽ മൂന്ന് സ്കൂൾ നൂറുശതമാനം വിജയം കൈവരിച്ചുവെന്നതും ഈ വ൪ഷത്തെ പ്രത്യേകതയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.