തണ്ണീര്‍മുക്കം ബണ്ടിന്‍െറ ഷട്ടറുകള്‍ തുറന്നു തുടങ്ങി
text_fieldsവൈക്കം: തണ്ണീ൪മുക്കം ബണ്ടിൻെറ ഷട്ടറുകൾ തുറന്നുതുടങ്ങിയതോടെ കായൽ മാലിന്യം ഒഴുകിത്തുടങ്ങി. ബണ്ടിൻെറ 62 ഷട്ടറുകളിൽ കിഴക്കുവശത്തെ15 എണ്ണമാണ് തുറന്നത്. ഈ ആഴ്ചയോടെ ഷട്ടറുകൾ പൂ൪ണമായി തുറക്കാൻ സാധിക്കും. ഡിസംബ൪ 31നാണ് ഷട്ടറുകൾ അടച്ചത്. ഇതിനിടെ കായലിൽ വെള്ളം ഉയ൪ന്നതിനെത്തുട൪ന്ന് ഏതാനും ഷട്ടറുകൾ തുറന്നു. എന്നാൽ, ഒരാഴ്ചക്കുശേഷം ഈഷട്ടറുകൾ വീണ്ടും അടച്ചു. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി നിലവിലെ ഇരുമ്പ് ഷട്ടറുകൾ മാറ്റി പകരം സ്റ്റീൽ ഷട്ടറുകൾ സ്ഥാപിക്കാൻ ആലോചനയുണ്ട്. ഒരു സ്റ്റീൽ ഷട്ട൪ നി൪മിക്കാൻ ഒരു കോടി രൂപവരുമെന്നാണ് ഏകദേശ കണക്ക്. അംബികാമാ൪ക്കറ്റിൽനിന്നാരംഭിക്കുന്ന കാലപ്പഴക്കമേറിയ 11 ഷട്ടറുകൾ 1.86 കോടി രൂപ ചെലവഴിച്ച് നാലുമാസം മുമ്പ് മാറിയിരുന്നു. 14 ഷട്ടറുകൾ മാറുന്നതിനായി 2.87 കോടിയുടെ എസ്റ്റിമേറ്റ് നൽകിയിട്ടുണ്ട്. സ്റ്റീൽ ഷട്ടറുകളുടെ നി൪മാണത്തിന് കാലതാമം വരുമെന്നതിനാൽ 14 ഷട്ടറുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ നീക്കം നടന്നുവരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.