എസ്.എസ്.എല്‍.സി: ജില്ലയില്‍ 94.06 ശതമാനം വിജയം
text_fieldsപത്തനംതിട്ട: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 13965 കുട്ടികളിൽ 13136 പേ൪ ഉപരിപഠനത്തിന് അ൪ഹരായി. ജില്ലയിലെ വിജയശതമാനം 94.06ആണ്. 7160ആൺകുട്ടികൾ പരീക്ഷ എഴുതിയതിൽ 6663 പേ൪ വിജയിച്ചു. പെൺകുട്ടികളിൽ 6805 പേ൪ പരീക്ഷ എഴുതിയതിൽ 6473 പേരും വിജയിച്ചു. 43 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ ഏറെയും സ൪ക്കാ൪ സ്കൂളുകളാണ്. 99ശതമാനവും അതിന് മുകളിലും വിജയം നേടിയ 18സ൪ക്കാ൪ സ്കൂളുകൾ ഉണ്ട്.
ജില്ലയിൽ 19 ഗവൺമെൻറ് ഹൈസ്കൂളുകളും 18 എയ്ഡഡ് സ്കൂളുകളും ആറ് അൺ എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം തേടി. പമ്പക്ക് അടുത്ത് ട്രൈബൽ സ്കൂളായ കിസുമം എച്ച്.എസിനാണ് ജില്ലയിൽ വിജയശതമാനം ഏറ്റവും കുറവ്. ഇവിടെ 29 പേ൪ പരീക്ഷ എഴുതിയതിൽ ഒമ്പതുപേ൪ മാത്രമാണ് വിജയിച്ചത്.
149 പേ൪ക്ക് എല്ലാ വിഷയങ്ങൾക്കും എ -പ്ളസ് ലഭിച്ചു. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽനിന്നും 38പേ൪ക്കും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽനിന്നും 111 പേ൪ക്കുമാണ് എ -പ്ളസ് ലഭിച്ചത്. പെൺകുട്ടികൾക്കാണ് കൂടുതൽ എ -പ്ളസ് ലഭിച്ചത്. തിരുവല്ല വിദ്യാഭ്യാസജില്ലയിൽ എ -പ്ളസ് ലഭിച്ചവരിൽ ആറുപേ൪ ആൺകുട്ടികളും 32പേ൪ പെൺകുട്ടികളുമാണ്. പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ എ-പ്ളസ് ലഭിച്ചതിൽ 39ആൺകുട്ടികളും 72 പേ൪ പെൺകുട്ടികളുമാണ്.
സ൪ക്കാ൪ സ്കൂളുകൾ എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളെക്കാൾ ഇക്കുറി വിജയശതമാനത്തിൽ മികവ് പുല൪ത്തി.മുൻ വ൪ഷങ്ങളിൽ വിജയത്തിൽ പിന്നാക്കമായിരുന്ന നിരവധി സ൪ക്കാ൪ സ്കൂളുകൾ ചിട്ടയായ പരിശീലനത്തിലൂടെ മുന്നേറ്റം നടത്തിയിട്ടുണ്ട്. 2011ൽ ജില്ലയിൽ 89.93 ശതമാനമായിരുന്നു വിജയം. 14016 പേ൪ പരീക്ഷ എഴുതിയതിൽ 12605 പേ൪ ഉപരിപഠനത്തിന് അ൪ഹത നേടിയിരുന്നു. 140 പേ൪ക്കായിരുന്നു എല്ലാ വിഷയങ്ങൾക്കും എ- പ്ളസ് ലഭിച്ചത്.
പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാ൪ഥികൾ പരീക്ഷ എഴുതിയത് കോന്നി റിപ്പബ്ളിക്കൻ ഹൈസ്കൂളിലാണ്. ഇവിടെ പരീക്ഷ എഴുതിയ 313പേരിൽ 301പേ൪ ഉപരിപഠനത്തിന് അ൪ഹരായി.
ഏറ്റവും കുറവ് വിദ്യാ൪ഥികൾ പരീക്ഷ എഴുതിയ മങ്ങാട് ചായലോട് സെൻറ് ജോ൪ജ് ആശ്രമം എച്ച്.എസിൽ പരീക്ഷ എഴുതിയ എട്ടുപേരും ജയിച്ചു.
തിരുവല്ല വിദ്യാഭ്യാസജില്ലയിൽ ഏറ്റവും കൂടുതൽ പേ൪ പരീക്ഷ എഴുതിയ തിരുവല്ല എം.ജി.എം എച്ച്.എസ്.എസിൽ 377 പേരിൽ 371 പേ൪ വിജയിച്ചു. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയ അഴിയിടത്ത്ചിറ ഗവ.എച്ച്.എസിൽ എഴുതിയ ഒമ്പതുപേരും ജയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.