വ്യാജമുദ്രപ്പത്രം: ഗുമസ്തന്‍െറ ഹരജി ഫയലില്‍
text_fieldsതിരുവനന്തപുരം: വ്യാജമുദ്രപ്പത്ര തട്ടിപ്പ് കേസിൽ രണ്ടാം പ്രതി ഗുമസ്തൻ കെ.വിജയകുമാറിനെ തെളിവെടുപ്പിന് അന്യസംസ്ഥാനങ്ങളിൽ കൊണ്ടുപോകുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജി അഡീഷനൽ സി.ജെ.എം വി.പി.ഇന്ദിരാദേവി മേയ് രണ്ടിന് പരിഗണിക്കും.
കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട ഗുമസ്തനെ ശിവകാശി, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ തെളിവെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരായ ഹരജി കസ്റ്റഡി കാലാവധി തീരുന്ന ദിവസമേ പരിഗണിക്കൂവെന്നതിനാൽ പ്രതിയുടെ ആവശ്യം നടപ്പാകില്ല. അന്വേഷണം കോടതി നിരീക്ഷിക്കണമെന്നും അഡ്വ. ക്ളാരൻസ് മിറാൻഡ മുഖേന സമ൪പ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജിയുടെ പക൪പ്പ് ശംഖുംമുഖം അസിസ്റ്റൻറ് കമീഷണ൪ കെ.എസ്.വിമലിന് കൈമാറാൻ കോടതി ഉത്തരവിട്ടു.
കേസുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാ൪ കണ്ടെത്തിയ 335 വ്യാജമുദ്രപ്പത്രങ്ങൾ പൊലീസ് ഏറ്റെടുത്തുതുടങ്ങി. കോടതി ജീവനക്കാരുടെ സാന്നിധ്യത്തിലാണ് ഇവ ഏറ്റെടുക്കുന്നത്. ഓരോ കേസിലെയും വ്യാജപത്രങ്ങൾ പ്രത്യേകം മഹസ൪ തയാറാക്കിയാണ് എറ്റെടുക്കുന്നത്. തിരുവനന്തപുരം സബ്കോടതിയിലെ 31, മുൻസിഫ് കോടതിയിലെ 40 കേസുകളിൽ സമ൪പ്പിച്ച വ്യാജപത്രങ്ങളാണ് ആദ്യദിവസം പൊലീസ് കൈപ്പറ്റിയത്. എറ്റെടുക്കൽ രണ്ട് ദിവസത്തിനകം പൂ൪ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. പേട്ട സി.ഐ പ്രകാശ്, വഞ്ചിയൂ൪ എസ്.ഐ സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് എറ്റെടുക്കൽ പുരോഗമിക്കുന്നത്. ട്രഷറിയിൽ സൂക്ഷിച്ചിരുന്ന വ്യാജപത്രങ്ങൾ വെള്ളിയാഴ്ചയാണ് കോടതിയിൽ എത്തിച്ചത്. ഒരാഴ്ചയായി ജില്ലാ കോടതി വളപ്പിലുള്ള സായുധ പൊലീസിൻെറ സംരക്ഷണം എറ്റെടുക്കൽ പൂ൪ത്തിയാകുംവരെ തുടരും. തട്ടിപ്പിൽ അഭിഭാഷകരടക്കം ഉന്നത൪ക്കുള്ള ബന്ധവും അന്യസംസ്ഥാന റാക്കറ്റിനെ കുറിച്ചും അന്വേഷിക്കാൻ പ്രത്യേകസംഘം നടപടി ഊ൪ജിതമാക്കിയതായി ശംഖുംമുഖം എ.സി.പി കെ. എസ് വിമൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.