മഴയിലും കാറ്റിലും വ്യാപക നാശം
text_fieldsകോട്ടയം: കനത്തമഴയിലും കാറ്റിലും മൂന്ന് വീടുകൾ ഭാഗികമായി നശിച്ചു. കോട്ടയം വെള്ളൂ൪ കരിയിൽ ഗോപി, വാകത്താനം പരിയാരം വാലുപറമ്പിൽ പി. എം. രാജപ്പൻ, വൈക്കം മേന്മുറി ഇല്ലിക്കൽ തങ്കമ്മ എന്നിവരുടെ വീടുകളാണ് നശിച്ചത്. ഗോപിയുടെ വീടും സമീപത്തെ തൊഴുത്തും ഭാഗികമായി തക൪ന്നു. 10000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മേൽക്കൂര വീണ് ഭാഗികമായി തക൪ന്ന രാജപ്പൻെറ വീടിന് 3000 രൂപയാണ് നഷ്ടം. കനത്തമഴയിൽ അപ്പ൪കുട്ടനാട് മേഖലയിൽ നെൽകൃഷിക്ക് കനത്തനാശം നേരിട്ടു. കോട്ടയം, കുമരകം, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം, ചങ്ങനാശേരി, കുറിച്ചി, തുരുത്തി, ഈര എന്നീമേഖലയിലാണ് കൃഷിനാശം നേരിട്ടത്.
സപൈ്ളകോയുടെ നെല്ല് സംഭരണം വൈകിയതിനാൽ കൊയ്തുകൂട്ടിയ നെലും നശിച്ചു. കുമരകം മേഖലയിലെ മങ്കുഴി -പുതിയാട്, ഇടവട്ടം, കൊല്ലകേരി, എം.എൻ ബ്ളോക് എന്നിവിടങ്ങളിലായി 600 ഏക്കറിലെ നെല്ല് സംഭരിക്കാതെ കിടക്കുകയാണ്. മഴയിൽ കൂട്ടിയിട്ട നെല്ലിൻെറ അടിഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നതാണ് പ്രധാനപ്രശ്നം. 20 ദിവസമായി കൊയ്തിട്ട നെല്ല് കിളി൪ത്തതോടെ ക൪ഷക൪ ആശങ്കയിലാണ്. പാടത്ത് കൂടിക്കിടക്കുന്ന നെല്ല് എടുത്തുമാറ്റാൻ കഴിയാതെ ക൪ഷക൪ വിഷമിക്കുകയാണ്. നെല്ല് മുഴുവനും നനയാതെ മൂടിയിടാനുള്ള സംവിധാനം ഇല്ലാത്തത് ദുരിതം ഇരട്ടിയാക്കുന്നു. പ്ളാസ്റ്റിക് ചാക്ക് തുന്നിക്കെട്ടിയുണ്ടാക്കിയ പടുത ഉപയോഗിച്ചാണ് മിക്കവരും നെല്ല് മൂടുന്നത്. നെല്ലു സംഭരണം തുടങ്ങിയ കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെ ക൪ഷക൪ക്ക് ലഭിക്കാനുള്ള നെല്ലുവില കോടികളാണ്. നെല്ലുവില ലഭിക്കാതായതോടെ അടുത്ത കൃഷിക്കുള്ള ജോലികൾ ചെയ്യാനാവാതെ ക൪ഷക൪ വലയുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.