ദിജുവിന് ഒളിമ്പിക്സ് ടിക്കറ്റ്
text_fieldsന്യൂദൽഹി: ഇന്ത്യൻ ഓപൺ സൂപ്പ൪ സീരീസ് ബാഡ്മിൻറണിലെ മികച്ച പ്രകടനവുമായി മലയാളി ബാഡ്മിൻറൺ താരം വി. ദിജു ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചു. മിക്സഡ് ഡബ്ൾസ് പങ്കാളി ഹൈദരാബാദിൽ നിന്നുള്ള ജ്വാല ഗുട്ടക്കൊപ്പമാണ് ദിജുവും ഒളിമ്പിക് ടിക്കറ്റുറപ്പിച്ചത്. ഇന്ത്യൻ ഓപണിൻെറ രണ്ടാം റൗണ്ടിൽ പുറത്തായെങ്കിലും റാങ്കിങ്ങിൽ നടത്തിയ മുന്നേറ്റമാണ് ദിജു-ജ്വാല സഖ്യത്തിന് യോഗ്യത ഉറപ്പാക്കിയത്. ലോകറാങ്കിങ്ങിലെ ആദ്യ 15 സ്ഥാനക്കാ൪ക്കാണ് ഒളിമ്പിക് ടിക്കറ്റ്. പതിനാറാം റാങ്കുകാരായ ഇന്ത്യൻ സഖ്യം ടൂ൪ണമെൻറിലെ പ്രകടനത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തി 15ലെത്തിയതോടെയാണ് ഒളിമ്പിക്സ് ടിക്കറ്റുറപ്പിച്ചത്. മേയ് മൂന്നിന് ഔദ്യാഗിക റാങ്കിങ്ങിൻെറ പ്രഖ്യാപനം പുറത്തു വരും. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര വലിയവീട്ടിൽ ദിജുവിൻെറ സ്വപ്നനേട്ടം കൂടിയാവും ഇത്്. ഇന്ത്യയുടെ ഏറ്റവും മികച്ച മിക്സഡ് ഡബ്ൾസ് സഖ്യമാണ് ദിജു-ജ്വാല.
വനിതാ വിഭാഗം ഡബ്ൾസിൽ അശ്വിനി പൊന്നപ്പക്കൊപ്പവും ഒളിമ്പിക് യോഗ്യത നേടിയ ജ്വാല ഇരട്ട ഒളിമ്പിക് ബ൪ത്തു നേടുന്ന ഏക ഇന്ത്യൻ താരമെന്ന പദവിയും സ്വന്തമാക്കി.
ഇന്ത്യൻ ഓപൺ ക്വാ൪ട്ട൪ ജയത്തോടെ ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയ പി. കശ്യപ് സെമിയിൽ പുറത്തായതോടെ ഇന്ത്യൻ ഓപൺ സൂപ്പ൪ സീരീസ് ബാഡ്മിൻറണിൽ ഇന്ത്യൻ പങ്കാളിത്തം അവസാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.