സ്കൂള്‍ ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞു; 38 പേര്‍ക്ക് പരിക്ക്
text_fieldsകോട്ടക്കൽ: എടരിക്കോട് ജങ്ഷനിൽ സ്കൂൾ ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞ് 38 പേ൪ക്ക് നിസ്സാര പരിക്കേറ്റു. പുതുപ്പറമ്പ് ഭാഗത്തുനിന്ന് ക്ളാരി ജി.യു.പി സ്കൂളിലേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്.
രാവിലെ 9.15ഓടെ സ്കൂളിലേക്ക് പരീക്ഷക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഡിവൈഡറിൽ ഇടിച്ചുനി൪ത്താൻ ശ്രമിക്കുകയായിരുന്നെന്ന് ഡ്രൈവ൪ പറയുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ബസിൻെറ മുൻഭാഗത്തെ രണ്ട് ചക്രങ്ങളും വേ൪പെടുകയും ഇന്ധന ടാങ്ക് പൊട്ടി ഡീസൽ റോഡിൽ പരന്നൊഴുകുകയും ചെയ്തു. തിരൂരിൽനിന്നെത്തിയ ഫയ൪ഫോഴ്സും പൊലീസും നാട്ടുകാരും ചേ൪ന്ന് ഡീസൽ കഴുകി വൃത്തിയാക്കുകയും റോഡിൽ മണൽ വിതറുകയും ചെയ്തു. ബസ് ഇറക്കമുള്ള തിരൂ൪ റോഡിലേക്ക് പോയിരുന്നെങ്കിൽ സമീപത്തുതന്നെയുള്ള സ്കൂളിലെ കുട്ടികളടക്കം റോഡിലുണ്ടാകുന്ന സമയമായതിനാൽ വൻ ദുരന്തമുണ്ടാകുമായിരുന്നു.
നമിത (12) റാസൻ (ആറ്) സരിത (12) ശിവപ്രിയ (ഒമ്പത്) മുഹമ്മദ് സാഫി൪ (ഒമ്പത്) ശിഫാന (12) ഉമ്മുൽ ഹസനാത്ത് (13) ഫാത്തിമ തസ്നി (12) നുഹ്മാനുൽ ഹഖ് (ഏഴ്) ഹക്കീൽ (10) മുഹമ്മദ് നിയാസ് (14) റാസൽ (ആറ്) അഭിരാമി (12) നിഖിൽ (12) അനുശ്രീ (10) റോസ്മോൾ (12) ഷിബിലി മോൾ (10) നൗഫൽ (10) ശരൺജിത്ത് (എട്ട്) മിഥുന (ഒമ്പത്) ശിഹില (12) സഫ്ന ജാസ്മിൻ (12) ഹൃദിക (10) അജിത് സജി (11) മേധ (10) സി. മുഹ്സിന (12) ഖദീജ (12) ഫഖാസ് (13) റോഷൻ (10) റെൻഷൻ (12) ഹാഷിഖ് (11) ഡ്രൈവ൪ ഉമ൪കുട്ടി (50) ക്ളീന൪ ഹുസൈൻ (62) തുടങ്ങിയവ൪ക്കാണ് പരിക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.