കേന്ദ്രസംഘം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു
text_fieldsഅമ്പലപ്പുഴ: ശ്രവണവൈകല്യം തടയാനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രസംഘം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സന്ദ൪ശിച്ചു.
കേന്ദ്രസഹായത്തോടെയുള്ള പദ്ധതി സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് ആലപ്പുഴയിലും കോഴിക്കോട്ടുമാണ്. മെഡിക്കൽ കോളജ് ആശുപത്രിയെയാണ് പദ്ധതി നടത്തിപ്പിന് തെരഞ്ഞെടുത്തിട്ടുള്ളത്. മെഡിക്കൽ കോളജിലെ ഇ.എൻ.ടി വിഭാഗത്തിലെ സൗകര്യങ്ങളും പ്രവ൪ത്തനങ്ങളും കേന്ദ്രസംഘം വിലയിരുത്തി. ഇ.എൻ.ടി വിഭാഗത്തിലെ ഡോക്ട൪മാരുമായും സംഘം ച൪ച്ച നടത്തി.
ശ്രവണവൈകല്യം കണ്ടെത്തുന്ന ഓഡിയോളജിസ്റ്റിൻെറ കുറവ് മെഡിക്കൽ കോളജ് അധികൃത൪ കേന്ദ്രസംഘത്തിൻെറ ശ്രദ്ധയിൽപെടുത്തി. ആശുപത്രിയിൽ ഒരു ഓഡിയോളജിസ്റ്റ് മാത്രമാണുള്ളത്.
ദൽഹി മൗലാന ആസാദ് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഡയറക്ട൪ ഡോ. സുനില ഗാ൪ഗ്, പ്രോഗ്രാം ഓഫിസ൪ എസ്.എ. മാധവൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. സുമ, ഇ.എൻ.ടി വിഭാഗം മേധാവി ഡോ. ശശികുമാ൪ എന്നിവരുമായി ച൪ച്ച നടത്തി. സന്ദ൪ശനം സംബന്ധിച്ച വിവരങ്ങൾ കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ച൪ച്ച നടത്തി തുട൪നടപടി സ്വീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.