Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകളിക്കാര്‍ക്കെന്താ...

കളിക്കാര്‍ക്കെന്താ സഭയില്‍ കാര്യം?

text_fields
bookmark_border
കളിക്കാര്‍ക്കെന്താ സഭയില്‍ കാര്യം?
cancel

മുംബൈ: ബാറ്റിങ് ഇതിഹാസം സചിൻ ടെണ്ടുൽക൪ മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ പാ൪ട്ടികളിലൊന്നായ ശിവസേനയുടെ സ്വന്തക്കാരനാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, കഴിഞ്ഞ കുറേക്കാലമായി പാ൪ട്ടി നേതാക്കളുടെ അഭ്യ൪ഥന അവഗണിക്കുന്ന സചിനെ തള്ളിപ്പറയാൻ നി൪ബന്ധിതമായിരിക്കുന്നു ശിവസൈനിക൪. താരത്തിന് അടുപ്പം കോൺഗ്രസിനോടാണെന്ന് ബോധ്യപ്പെട്ടതിനെ തുട൪ന്നാണത്രെ അവരുടെ തീരുമാനം. കോൺഗ്രസിൻെറ ആവശ്യം മാനിച്ച് രാജ്യസഭാംഗമായി സചിനെ രാഷ്ട്രപതി നാമനി൪ദേശം ചെയ്യുകയും അദ്ദേഹം അത് ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തതോടെ മുംബൈക്കാരനെതിരെ വിമ൪ശ ശരങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് ശിവസേനാ നേതൃത്വം.

അനുമോദനം വേണ്ടേ വേണ്ട
സചിനെ അനുമോദിക്കണമെന്ന് ശിവസേനാ നേതൃത്വത്തിലുള്ള മുംബൈ കോ൪പറേഷൻ ഭരണാധികാരികൾ വ൪ഷങ്ങളായി ആഗ്രക്കുന്നതാണ്. ഇക്കാര്യമറിയിച്ച് സചിന് കത്തയച്ചത് മാറിമാറി വന്ന മൂന്നു മേയ൪മാരാണ്.
പക്ഷേ, ഒന്നിനും അദ്ദേഹം മറുപടി കൊടുത്തില്ല. സചിൻ നൂറാം സെഞ്ച്വറി തികച്ചപ്പോൾ അവസാന ശ്രമമായി നിലവിലെ മേയ൪ സുനിൽ പ്രഭുവും ഒരു കത്തെഴുതി നോക്കി. പക്ഷേ, താരത്തിന് മൗനംതന്നെ. ഇനി ഇങ്ങനെയൊരു ഏ൪പ്പാടിനേ നിൽക്കണ്ടെന്ന നിലപാടിലാണ് ശിവസേനാ നേതൃത്വവും കോ൪പറേഷനും.
‘മേയ൪ നഗരത്തിലെ പ്രഥമ പൗരനാണ്. ഏതാനും വ൪ഷങ്ങൾക്കിടെ കോ൪പറേഷൻ ഇത്തരത്തിൽ നാല് കത്തുകൾ സചിന് അയച്ചു. അൽപസമയം അവിടെ ചെലവഴിക്കാനായിരുന്നു അഭ്യ൪ഥന. പക്ഷേ, അദ്ദേഹം പ്രതികരിച്ചില്ല. ആളുകളെ കാണാനും ദൽഹിയിൽ പോയി അനുമോദനങ്ങൾ സ്വീകരിക്കാനും സചിന് സമയമുണ്ട്. വ്യവസായികൾ സംഘടിപ്പിക്കുന്ന സ്വകാര്യ പരിപാടികളിലും അദ്ദേഹം സംബന്ധിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ മാത്രം പ്രതികരണമില്ല’- പ്രമുഖ ശിവസേനാ നേതാവ് തുറന്നടിക്കുന്നു.
2011ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ അന്നത്തെ മേയ൪ ശ്രദ്ധാ യാദവും സചിന് സമാനമായ അഭ്യ൪ഥന അയച്ചു. ഫലം നിരാശതന്നെ. ഇനിയും സചിനെ ക്ഷണിക്കേണ്ടെന്ന അഭിപ്രായമാണ് മറ്റൊരു മുൻമേയ൪ ശുഭാ റൗളിന്. കുറേക്കാലം അദ്ദേഹത്തെ കാത്തിരുന്നു. സചിൻെറ നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്ന് അറിയിക്കുന്ന സന്ദേശം താരത്തിന് അയച്ചാൽ മതിയെന്ന് ശുഭ നി൪ദേശിക്കുന്നു.

മുൻഗാമികൾ മിണ്ടിയിട്ടില്ലെന്ന് താക്കറെ
ക്രിക്കറ്റ് താരമായ സചിൻ രാജ്യസഭയിൽ ചെന്നിട്ട് എന്തുചെയ്യാനാണെന്നാണ് ശിവസേനാ മേധാവി ബാൽ താക്കറെയുടെ ചോദ്യം. സിനിമാരംഗത്തുനിന്ന് അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഹേമമാലിനി തുടങ്ങിയവ൪ സഭയിലെത്തി. പക്ഷേ, എല്ലാവരും മൗനംദീക്ഷിച്ചെന്ന് താക്കറെ കുറ്റപ്പെടുത്തി.
സചിനെ രാജ്യസഭയിലയച്ചതിലൂടെ കണ്ടത് കോൺഗ്രസിൻെറ മറ്റൊരു മോശം മുഖമാണ്. എം.പി സ്ഥാനം ആളുകളുടെ തലയിൽ കെട്ടിവെക്കുകയാണവ൪. സചിന് അവിടെ ഒരു പ്രസക്തിയുമില്ല. മുമ്പ് നാമനി൪ദേശം ചെയ്യപ്പെട്ടവ൪ രാജ്യസഭയിൽ എങ്ങനെയായിരുന്നുവെന്ന് ആലോചിച്ചശേഷം മതിയായിരുന്നു ഇതെന്ന് താക്കറെ കൂട്ടിച്ചേ൪ത്തു.

വിവാദമാക്കേണ്ട -അസ്ലം ഷേ൪ഖാൻ
സചിനെ രാജ്യസഭാംഗമാക്കിയത് വിവാദമാക്കേണ്ടെന്നാണ് ഹോക്കി ഒളിമ്പ്യൻ അസ്ലം ഷേ൪ഖാൻെറ പക്ഷം. അദ്ദേഹത്തിന് 39 വയസ്സ് കഴിഞ്ഞു. ക്രിക്കറ്റിൽ ഇനി അധികകാലം ഉണ്ടാവില്ല. സചിൻ ചെയ്തതിൽ തെറ്റൊന്നുമില്ലെന്ന് ഷേ൪ഖാൻ അഭിപ്രായപ്പെട്ടു.
സചിന് എല്ലാ പിന്തുണയുമായി സുഹൃത്തും മഹാരാഷ്ട്രാ നവനി൪മാൺ സേനാ നേതാവുമായ രാജ് താക്കറെയും രംഗത്തുണ്ട്. അദ്ദേഹം കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തുമെന്ന് ഇതുകൊണ്ട് അ൪ഥമാക്കേണ്ടതില്ല. ലതാ മങ്കേഷ്കറെ നാമനി൪ദേശം ചെയ്തത് ബി.ജെ.പിയാണ്. എന്നാൽ, അവ൪ ഒരിക്കലും ആ പാ൪ട്ടിയിൽ ചേരുകയോ വോട്ട് പിടിക്കുകയോ ചെയ്തിട്ടില്ലെന്ന് രാജ് താക്കറെ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story