മാവൂരില്‍ വ്യവസായം ഇനിയുമകലെ
text_fieldsമാവൂ൪: ‘പരിസ്ഥിതി സൗഹൃദ വ്യവസായത്തിന് മാവൂരിലേക്ക് സ്വാഗതം’ എന്ന പ്രമേയവുമായി മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റിലേ സത്യഗ്രഹം സമാപിച്ചു.
10 ദിവസത്തോളം നീണ്ടുനിന്ന സത്യഗ്രഹം പ്രതീക്ഷയോടെയാണ് നാട്ടുകാ൪ കണ്ടിരുന്നത്. മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും എത്തിച്ചേ൪ന്ന സത്യഗ്രഹത്തിൽ വ്യവസായത്തിനുള്ള മൂ൪ത്തമായ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പുതിയ വ്യവസായത്തിനുള്ള കാര്യമായ ഒരു ഉറപ്പും ചടങ്ങിൽ സംബന്ധിച്ച മന്ത്രിമാരിൽ നിന്നോ മറ്റ് ജനപ്രതിനിധികളുടെ ഭാഗത്തുനിന്നോ ഉണ്ടായില്ല. മറിച്ച് മാവൂരിൽ വ്യവസായത്തിനുള്ള എല്ലാവിധ ഭൗതിക സാഹചര്യങ്ങളുമുള്ളതുകൊണ്ട് അതിനുവേണ്ടി സമ്മ൪ദം ചെലുത്തും എന്ന് മാത്രമാണ് മന്ത്രിമാരടക്കമുള്ളവ൪ ആവ൪ത്തിച്ചത്.
സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയിൽനിന്ന് മറ്റ് മന്ത്രിമാരിൽനിന്ന് വ്യത്യസ്തമായ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അതും അസ്ഥാനത്തായി.
വ്യവസായം കൊണ്ടുവരുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ സ്പെഷൽ ഓഫിസറെ നിയമിക്കും എന്നു മാത്രമാണ് മന്ത്രി പറഞ്ഞത്.
മുൻ സ൪ക്കാറിൻെറ കാലത്ത് മാവൂരിൽ വ്യവസായത്തിന് പ്രധാന തടസ്സമായി ചൂണ്ടിക്കാണിച്ചിരുന്നത് ബി൪ള മാനേജ്മെൻറ് സമ൪പ്പിച്ച നി൪ദേശങ്ങളിലെ അപാകതകളായിരുന്നു. സെസ് പദവി നൽകുക, ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള ഭൂമി മറിച്ചുവിൽക്കാനനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അവ൪ ഉന്നയിച്ചിരുന്നു. തൊഴിൽ സാധ്യത പരിമിതമായ പദ്ധതിയാണവ൪ വിഭാവനം ചെയ്തതും.
ബി൪ള മാനേജ്മെൻറ് പഴയ നിലപാടുകളിൽനിന്ന് വ്യതിചലിക്കാത്ത സാഹചര്യത്തിൽ സ൪ക്കാറിന് മുന്നിലുള്ള പോംവഴി വ്യവസായത്തിനുവേണ്ടി 1957ലെ സ൪ക്കാ൪ ഏറ്റെടുത്തു നൽകിയ 325 ഏക്കറോളം സ്ഥലം തിരിച്ചുപിടിക്കുക എന്നതാണ്. അതാകട്ടെ നിയമകുരുക്കുകളിലേക്ക് നയിക്കാനുമിടയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.