മഴനീര്‍തുള്ളിപോലെ അനൂപ് മേനോന്‍ വരികള്‍ വീണ്ടും
text_fields'മഴനീ൪തുള്ളികൾ.....നിൻ തനുനീ൪ മുത്തുകൾ.....'ഈ വരികൾ എഴുതിയത് അനൂപ് മേനോനായിരുന്നു. ബ്യൂട്ടിഫുളിലെ മനോഹരമായ ഈ ഗാനം പാട്ടിനെ ഇഷ്ടപ്പെടുന്ന ഓരോ മലയാളിയുടെ മനസ്സിലും കുടിയേറി എന്ന് വേണം പറയാൻ.
നടനും തിരക്കഥാകൃത്തുമായ അനൂപ് ഒരിക്കൽ കൂടി ഗാനരചന രംഗത്തെ തന്റെ വൈഭവം തെളിയിക്കുകയാണ്. അജി ജോൺ സംവിധാനം ചെയ്ത് അനൂപ് നായകനാകുന്ന 'നമുക്ക് പാ൪ക്കാൻ 'എന്ന ചിത്രത്തിലും അനൂപാണ് പാട്ടിന് വരികൾ കുറിക്കുന്നത്. ബ്യൂട്ടിഫുളിൽ സംഗീതം നൽകിയ രതീഷ് തന്നെയാണ് നമുക്ക് പാ൪ക്കാൻ എന്ന ചിത്രത്തിലും സംഗീതം.
അനൂപ് മേനോൻ- രതീഷ് കൂട്ടുകെട്ടിലിറങ്ങുന്ന പാട്ടുകൾ സമീപകാലത്തെ മലയാളത്തിലെ ഏറ്റവും വലിയ ഓഡിയോ റൈറ്റ്സ് നൽകി സത്യം ഓഡിയോസ് ആണ് സ്വന്തമാക്കിയത്.
ബ്യൂട്ടിഫുൾ നായിക മേഘ്ന രാജ് ആണ് ഇതിലും അനൂപിന് കൂട്ട്. ഒരു സ്വപ്ന വീട് പണിതുയ൪ത്താനുള്ള വെറ്റിനറി ഡോക്ടറുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.