ആരുഷി വധം; നൂപൂര്‍ നിരാഹാരത്തില്‍
text_fieldsഗാസിയാബാദ്: മകൾ ആരുഷിയുടേയും വീട്ടുജോലിക്കാരൻ ഹേം രാജിന്റേയും വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നൂപു൪ തൽവാ൪ ജയിലിൽ നിരാഹാരം തുടങ്ങി. ഇന്ന് രാവിലെയാണ് അവ൪ നിരാഹാരം ആരംഭിച്ചത്. തന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും വരെ നിരാഹാരം തുടരുമെന്ന് അവ൪ ജയിലധികൃതരോട് പറഞ്ഞതായാണ് റിപ്പോ൪ട്ട്. ഇന്ന് കോടതി അവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്.
സുപ്രീംകോടതി നി൪ദേശപ്രകാരം തിങ്കളാഴ്ച രാവിലെയാണ് മജിസ്ട്രേറ്റ് പ്രീതി സിങ് മുമ്പാകെ നൂപു൪ തൽവാ൪ കീഴടങ്ങിയത്. കീഴടങ്ങിയശേഷം അവരുടെ അഭിഭാഷകൻ ജാമ്യഹരജി നൽകുകയായിരുന്നു.എന്നാൽ ജാമ്യാപേക്ഷ ഗാസിയാബാദ് തിങ്കളാഴ്ച പ്രത്യേക സി.ബി.ഐ കോടതി തള്ളി. ജാമ്യം നിരസിച്ച പ്രത്യേക കോടതി വിധിവന്ന ഉടനെ അന്വേഷണസംഘം ഇവരെ കസ്റ്റഡിയിലെടുത്തു. വൈകുന്നേരം നാലോടെ ഇവരെ ദസ്ന ജയിലിലേക്ക് മാറ്റുകയായിരുന്നു. തുട൪ന്ന് നൂപുറിന്റെ അഭിഭാഷകൻ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചു.
സ്ത്രീയെന്ന നിലക്കുള്ള പരിഗണന നൽകി ജാമ്യമനുവദിക്കണമെന്ന് നൂപുറിന്റെ അഭിഭാഷകൻ വാദിച്ചങ്കെിലും കോടതി പരിഗണിച്ചില്ല. തെളിവുകൾ നശിപ്പിക്കാനും അതുവഴി കേസിൽനിന്ന് രക്ഷപ്പെടാനും ഇവ൪ ശ്രമിക്കുകയാണെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടി. എന്നാൽ, നൂപുറിന് ജാമ്യം നൽകുന്നതിൽ തീരുമാനമെടുക്കേണ്ടത് താനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക സി.ബി.ഐ ജഡ്ജി ഹരജി തള്ളിയത്.
2008 മേയ് 16നാണ് ഒമ്പതാം ക്ളാസ് വിദ്യാ൪ഥിനി ആരുഷി തൽവാറിനെയും വീട്ടുജോലിക്കാരൻ ഹേംരാജിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരുഷിയുടെ അച്ഛൻ ഡോ. രാജേഷ് തൽവാറിനും കേസിൽ ബന്ധമുണ്ടെന്ന് ഗാസിയാബാദ് കോടതിയിൽ നേരത്തേ സമ൪പ്പിച്ച റിപ്പോ൪ട്ടിൽ സി.ബി.ഐ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.