Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദീപയുടെ മൃതദേഹം ഇന്ന്...

ദീപയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; അന്വേഷണം തന്‍െറ ആവശ്യമെന്ന് ഭര്‍ത്താവ്

text_fields
bookmark_border
ദീപയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; അന്വേഷണം തന്‍െറ ആവശ്യമെന്ന് ഭര്‍ത്താവ്
cancel

മസ്കത്ത്: കഴിഞ്ഞദിവസം മസ്കത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് ദീപയുടെ (37) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. വൈകുന്നേരം 4.30ന മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുമെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി നാട്ടിലെ ബന്ധുക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. പോസ്റ്റുമോ൪ട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂ൪ത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഭ൪ത്താവ് അനിൽ പാപ്പച്ചൻ, മക്കളായ അനിത, ഏഞ്ചൽ, കേസിയ എന്നിവ൪ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ചെങ്ങന്നൂ൪ തെങ്ങണയിലുള്ള ഭ൪ത്താവിൻെറ വസതിയിലേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. ദീപയുടെ മരണത്തിൽ ദുരൂഹതയുണ്ടെങ്കിൽ അത് അന്വേഷിച്ച് സംശയങ്ങൾ ദുരീകരിക്കേണ്ടത് തൻെറ ആവശ്യമാണെന്ന് ഇവരുടെ ഭ൪ത്താവ് അനിൽ പാപ്പച്ചൻ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. മൂന്ന് പെൺകുട്ടികളുടെ മാതാവായ ദീപ ആത്മഹത്യ ചെയ്തു എന്നതിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടിൽ ദീപയുടെ സഹോദരങ്ങൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും സമീപിച്ചിരുന്നു. സാധാരണ കുടുംബങ്ങളിലുണ്ടാകുന്ന വഴക്കുകൾക്കപ്പുറം യാതൊരു പ്രശ്നവും താനും ഭാര്യയും തമ്മിലുണ്ടായിരുന്നില്ല. താൻ പീഡിപ്പിച്ചിരുന്നു എന്ന് ഇപ്പോൾ ആരോപിക്കുന്നവ൪ എന്തുകൊണ്ട് പ്രശ്നത്തിൽ നേരത്തേ ഇടപെട്ടില്ലെന്ന് അനിൽ ചോദിച്ചു. ദീപയുടെ മരണത്തിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചതിനും തനിക്കും മക്കൾക്കുമാണ്. തൻെറ പീഡനമായിരുന്നു പ്രശ്നമെങ്കിൽ ആത്മഹത്യക്ക് പകരം വിവാഹമോചനമുൾപ്പെടെയുള്ള ബദൽ മാ൪ഗങ്ങൾ തേടാമായിരുന്നുവെന്നും അനിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പൊലീസ് തന്നെ ഏറെ നേരം ചോദ്യം ചെയ്തിരുന്നു. മൊഴികൾ സത്യസന്ധമാണെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് തൻെറ പാസ്പോ൪ട്ട് തിരിച്ചുതന്നത്. ദീപയുടെ എ.ടി.എം. കാ൪ഡ് താൻ പിടിച്ചുവെച്ചിരുന്നു എന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും അനിൽ വിശദീകരിച്ചു.
സഹോദരങ്ങൾ ഉൾപ്പെടെയുള്ളവ൪ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ദീപക്കുണ്ടായ കയ്പേറിയ അനുഭവങ്ങളാണ് തങ്ങളെ കൂടുതൽ ഇടപെടുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതെന്ന് ദീപയുടെ നാട്ടിലെ ബന്ധു ജോ൪ജ് പറഞ്ഞു. തങ്ങൾ ഇടപെട്ടതിൻെറ പേരിലും അവ൪ക്ക് മ൪ദനമേറ്റിരുന്നു. മരണവുമായി ബന്ധപ്പെട്ട തങ്ങൾക്കുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിന് സഹോദരൻ ഡിനു, സഹോദരി ഡിജി എന്നിവ൪ കേരളത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒമാൻ റോയൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ദീപയെ മസ്കത്തിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story