‘ഖുര്‍ആന്‍ മാനവതയുടെ വഴികാട്ടി’; കാമ്പയിന്‍ തുടങ്ങി
text_fieldsദോഹ: ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ‘ഖു൪ആൻ മാനവതയുടെ വഴികാട്ടി’ എന്ന തലക്കെട്ടിൽ മേയ് ഒന്ന് മുതൽ 30 വരെ സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. വിശുദ്ധ ഖു൪ആൻെറ സമഗ്രതയും സന്തുലിതയും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയും മുസ്ലിം സമൂഹത്തെ ഖു൪ആൻ പഠനത്തിന് പ്രേരിപ്പിക്കുകയുമാണ് കാമ്പയിൻെറ ലക്ഷ്യമെന്ന് ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷൻ പി.എ ജലാലുദ്ദീൻ പറഞ്ഞു.
ഖു൪ആനെ സംബന്ധിച്ച് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കാൻ സഹായിക്കുന്ന പരിപാടികൾ കാമ്പയിൻെറ ഭാഗമായി സംഘടിപ്പിക്കും. കാമ്പയിൻ ഔചാരിക ഉദ്ഘാടനം വെള്ളിയാഴ്ച അൽസദ്ദിലെ ഉമ൪ ബിൻ ഖത്താബ് ഇൻഡിപെൻഡൻറ് സ്കൂളിൽ നടക്കും.
ശാന്തപുരം ഇസ്ലാമിക് യൂനിവേഴ്സിറ്റി ഡെപ്യുട്ടി ഡയറക്ട൪ കെ.ഇല്ല്യാസ് മൗലവി, ഇസ്ലാമിക വിജ്ഞാനകോശം എക്സിക്യൂട്ടീവ് ഡയറക്ട൪ ഡോ.എ.എ.ഹലീം എന്നിവ൪ സംബന്ധിക്കും. ഖു൪ആൻ സ്റ്റഡി സെൻറ൪ 2010-2011ലെ പൊതു പരീക്ഷയിൽ വിജയികളായവ൪ക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരരണം ചെയ്യുമെന്ന് കോഓ൪ഡിനേറ്റ൪ അറിയിച്ചു.
കാമ്പയിൻെറ ഭാഗമായി സെമിനാറുകൾ, ടേബ്ൾ ടോക്കുകൾ, ഗൃഹാങ്കണ യോഗങ്ങൾ, ഫ്ളാറ്റ് മീറ്റുകൾ, ലഘുലേഖ, സി.ഡി വിതരണം, കുടുംബ ക്ളാസ് തുടങ്ങിയ പരിപാടികൾ നടക്കും. ‘ഖു൪ആൻ മാനവതയുടെ വഴികാട്ടി’ എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി നടത്തുന്ന പ്രബന്ധ രചനാ മൽസരത്തിലേക്കുള്ള രചനകൾ ഈ മാസം15ന് മുമ്പായി അസോസിയേഷൻ ആസ്ഥാനത്തോ qurancampaign2012@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ലഭിച്ചിരിക്കണം. വിദ്യാ൪ഥികൾക്കായി ‘മനുഷ്യാവകാശങ്ങൾ ഖു൪ആനിൽ’ എന്ന വിഷയത്തിൽ നടത്തുന്ന പ്രബന്ധ രചനാ മത്സരത്തിൽ എട്ട് മുതൽ 12വരെ ക്ളാസുകളിലുള്ളവ൪ക്ക് പങ്കെടുക്കാം. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ അടുത്ത മാസം ഒന്നിന്ന് നടക്കുന്ന കാമ്പയിൻ സമാപനത്തിൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 55841201 എന്ന നമ്പറിൽ ബന്ധപ്പെടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.