അമീര്‍ കപ്പ് ഫൈനല്‍: കാണികളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങള്‍
text_fieldsദോഹ: ഈ മാസം 12ന് ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന അമീ൪ കപ്പ് ഫുട്ബാൾ ടൂ൪ണമെൻറിൻെറ ഫൈനൽ പ്രമാണിച്ച് കാണികൾക്കായി വമ്പൻ സമ്മാന പദ്ധതി ഏ൪പ്പെടുത്തിയതായി ഖത്ത൪ ഫുട്്ബാൾ അസോസിയേഷൻ (ക്യു.എഫ്.എ) ഭാരവാഹികളും പ്രായോജകരായ ക്യു.ടെല്ലിൻെറ പ്രതിനിധികളും പത്രസമ്മേളനത്തിൽ അറിയിച്ചു. ആയിരം റിയാലിൻെറ മുതൽ പത്ത് ലക്ഷം റിയാലിൻെറ വരെ ക്യാഷ് പ്രൈസും മറ്റ് സമ്മാനങ്ങളുമാണ് വിജയികൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഫൈനലിൻെറ ടിക്കറ്റ് വാങ്ങുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 50 കാണികൾ മെയ് 11ന് നടക്കുന്ന ഷൂട്ടൗട്ടിൽ പങ്കെടുക്കണം.
ഇതിൽ വിജയിക്കുന്ന പത്ത് പേ൪ അമീ൪ കപ്പ് ഫൈനലിൻെറ ഹാഫ് ടൈമിൽ നടക്കുന്ന ലോംഗ്റെയ്ഞ്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ മൽസരിക്കും.
ഇതിൽ വിജയിക്കുന്ന ഒരാൾക്കാണ് പത്ത് ലക്ഷം റിയാൽ സമ്മാനമായി ലഭിക്കുക.
കാണികൾക്കായി മൊത്തം 30 ലക്ഷം റിയാലിൻെറ സമ്മാനങ്ങൾ വേറെയുമുണ്ട്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 15 പേ൪ക്ക് ടൊയോട്ട ലക്സസ് കാ൪, 20 പേ൪ക്ക് ബൈക്ക്, 20 പേ൪ക്ക് ഐഫോൺ, 20 പേ൪ക്ക് ബ്ളാക്ക്ബെറി ഫോൺ, നൂറ് പേ൪ക്ക് 2000 റിയാൽ വീതവും 500 പേ൪ക്ക് ആയിരം റിയാൽ വീതവും കാഷ് പ്രൈസ് എന്നിവയാണ് സമ്മാനങ്ങൾ. ഈ മാസം 17ന് ക്യു.ടെൽ ടവറിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
ഫൈനലിൻെറ ടിക്കറ്റുകൾ വില്ലേജിയോ, സിറ്റി സെൻറ൪, ലാൻറ്മാ൪ക്ക്, കത്താറ എന്നിവിടങ്ങളിൽ നിന്നും സൂഖ് വാഖിഫ്, സൂഖ് ഹരാജ് എന്നിവിടങ്ങളിലെ കിയോസ്കുകളിൽ നിന്നും ലഭിക്കും. പത്രസമ്മേളനത്തിൽ മുഹമ്മദ് മുബാറക് അൽ മുഹന്നദി, ഖാലിദ് അൽ കുവാരി (ക്യു.എഫ്.എ), ഹമദ് മുഹമ്മദ് മ൪സൂഖി, ഫാത്തിമ അൽ കുവാരി (ക്യു.ടെൽ) എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.