ബോട്ട് ദുരന്തം: മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും
text_fieldsദോഹ: കഴിഞ്ഞ ഞായറാഴ്ച ബോട്ടിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരിൽ ഇന്ത്യക്കാരും. തമിഴ്നാട് സ്വദേശിയടക്കം രണ്ട് ഇന്ത്യക്കാ൪ മരിച്ചതായാണ് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുള്ളത്. മധുര ശിവഗംഗ സ്വദേശി ഗണപതി അത്തപ്പൻ (35) ആണ് മരിച്ച തമിഴ്നാട് സ്വദേശി. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഒരുവ൪ഷത്തിലധികമായി ഖത്തറിലുള്ള ഗണപതി ഖത്ത൪ പെട്രോളിയത്തിൻെറ ഉപകരാ൪ കമ്പനിയായ അറേബ്യൻ കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് കമ്പനിയിലെ മെക്കാനിക്കൽ ടെക്നീഷ്യനായിരുന്നു.
കഴിഞ്ഞമാസം 16നാണ് ഗണപതി അവധി കഴിഞ്ഞെത്തിയത്. ഭാര്യ: പാണ്ടി മീന. മക്കൾ: ശക്തികൃഷ്ണ, ഭുവനേശ്വരി. ഹമദ് ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നതായി ദോഹയിലുള്ള സഹോദരൻ തങ്കവേൽ അറിയിച്ചു.
ഏഴ് പേരാണ് ദുരന്തത്തിൽ മരിച്ചത്. നാല് പേ൪ക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ അൽഖോറിൽ റാസ്ലഫാൻ വ്യവസായ നഗരിയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് ദുരന്തം. കടലിലെ പെട്രോളിയം പ്ളാന്‍്റുകൾക്ക് ലോജിസ്റ്റിക് സപ്പോ൪ട്ട് സേവനം നടത്തുന്ന ടി.യു.ജി 53 എന്ന ടഗ്ബോട്ടാണ് ദുരന്തത്തിൽപ്പെട്ടത്. അപകട സമയത്ത് പതിനഞ്ച് ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് അ൪റായ പത്രം റിപ്പോ൪ട്ട് ചെയ്തു. മുപ്പത് മീറ്റ൪ നീളമുള്ള ബോട്ടിൻെറ എഞ്ചിൻ കാബിനിൽ ഏതാനും ജീവനക്കാ൪ അറ്റകുറ്റപണിയിലേ൪പ്പെട്ടിരിക്കെ ടാങ്കുകളിലൊന്ന് പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നത്രെ.
ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷൻസ് വിഭാഗത്തിൽ വിവരം ലഭിച്ചയുടനെ തീരസുരക്ഷാ വകുപ്പിനു കീഴിലെ പന്ത്രണ്ട് ബോട്ടുകൾ രക്ഷാപ്രവ൪ത്തനത്തിനിറങ്ങി. അമീരി വ്യോമസേനയിലെ ഒരു ഹെലികോപ്റ്റ൪ ബോട്ടുകൾക്ക് വഴികാട്ടാൻ രംഗത്തെത്തി. മുക്കാൽ മണിക്കൂറിനകം ഇവ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും മൃതദേഹങ്ങൾ പുറത്തെടുക്കുകയും പരിക്കേറ്റവരെ റാസ് ലഫാൻ ആശുപത്രിയിലെത്തിക്കുകയും ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ സുരക്ഷിതരായി കരക്കെത്തിക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ മൂന്ന് പേ൪ ഇതിനകം ആശുപത്രി വിട്ടു. ദുരന്ത കാരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഖത്ത൪ പെട്രോളിയം പത്രക്കുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.