മാവോയിസ്റ്റുകള്‍ കലക്ടറെ മോചിപ്പിച്ചു
text_fieldsറായ്പൂ൪: മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സുക്മ ജില്ലാ കലക്ട൪ അലക്സ് പോൾ മേനോനെ മോചിപ്പിച്ചു. 12 ദിവസത്തിന് ശേഷം വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു മോചനം.
ഏപ്രിൽ 21ന് വൈകുന്നേരമാണ് കലക്ടറെ തട്ടിക്കൊണ്ടുപോയത്. സ൪ക്കാ൪ പരിപാടിയിൽ പങ്കെടുത്ത് സുക്മയിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.
നിരവധി ച൪ച്ചകൾക്ക് ശേഷമാണ് മോചനമുണ്ടായത്. ജി. ഹ൪ഗോപാൽ, ബി.ഡി. ശ൪മ എന്നിവരായിരുന്നു മധ്യസ്ഥ൪. പ്രശാന്ത് ഭൂഷൻ, ബി.ഡി. ശ൪മ, മനീഷ് കുഞ്ജം എന്നിവരെയാണ് ച൪ച്ചകൾക്കായി മാവോയിസ്റ്റുകൾ ആവശ്യപ്പെട്ടെങ്കിലും ഇവ൪ വിസമ്മതിക്കുകയായിരുന്നു.
മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്നും എട്ട് പാ൪ട്ടി പ്രവ൪ത്തകരെ ജയിലിൽനിന്ന് മോചിപ്പിക്കണമെന്നുമാണ് കലക്ടറെ മോചിപ്പിക്കുന്നതിന് മാവോയിസ്റ്റുകൾ മുന്നോട്ടുവെച്ച ഉപാധികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.