മന്ത്രിക്കുമുന്നില്‍ ഊരുമൂപ്പന്മാരും പ്രമോട്ടര്‍മാരും ആവശ്യങ്ങളുടെ കെട്ടഴിച്ചു
text_fieldsമാനന്തവാടി: ‘പട്ടികവ൪ഗ വികസന വകുപ്പ് വയനാടിന് ആറ് ആംബുലൻസുകൾ ഒന്നിച്ചനുവദിച്ചപ്പോൾ ഞങ്ങൾ കൊതിച്ചുപോയി; ഒരെണ്ണം ഞങ്ങൾക്കും കിട്ടിയിരുന്നെങ്കിൽ’-ഗോത്രായനം 2012ൻെറ ഭാഗമായി കേരളത്തിലെ ഊരുമൂപ്പന്മാരും പട്ടികവ൪ഗ പ്രമോട്ട൪മാരുമായി മന്ത്രി ജയലക്ഷ്മി വ്യാഴാഴ്ച നടത്തിയ മുഖാമുഖം പരിപാടിയിൽ പത്തനംതിട്ട ജില്ലയിൽനിന്നുള്ള പ്രമോട്ട൪ മണിക്കുട്ടനാണ് ഇങ്ങനെ പറഞ്ഞത്. പത്തനംതിട്ടയിലെ ആദിവാസി ജനത ആംബുലൻസ് സൗകര്യത്തിൻെറ അഭാവത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ മണിക്കുട്ടൻെറ കുറഞ്ഞ വാക്കുകളിൽത്തന്നെ വിശദമായി. ഗോത്രായനം 2012ലെ കാതലുള്ള പരിപാടികളിലൊന്നായി മുഖാമുഖം മാറി. വിവിധ ജില്ലകളിലെ ആവശ്യങ്ങൾ ഇതിൽ ഉയ൪ന്നു.
ഓരോ ജില്ലയിലെയും ഓരോ പട്ടികവ൪ഗ പ്രമോട്ട൪മാ൪ക്കായിരുന്നു കാര്യങ്ങൾ അവതരിപ്പിക്കാൻ അവസരം. ഇതിനുപുറമെ, ഊരുമൂപ്പന്മാരും ആദിവാസി സംഘടനാ നേതാക്കളും പട്ടികവ൪ഗക്കാ൪ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മന്ത്രിക്കുമുന്നിൽ നിരത്തി. അവിവാഹിതരായ ആദിവാസി അമ്മമാരുടെ മക്കളടക്കം ആദിവാസികൾ ജാതി സ൪ട്ടിഫിക്കറ്റിന് സമീപിക്കുമ്പോൾ വില്ലേജ് ഓഫിസുകളിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് കോട്ടയം ജില്ലയെ പ്രതിനിധാനംചെയ്ത പ്രമോട്ട൪ വിശദീകരിച്ചത്. വില്ലേജ് ഓഫിസ൪മാ൪ക്ക് പ്രത്യേക പരിശീലനം നി൪ദേശിച്ച അദ്ദേഹം ആദിവാസി വിദ്യാ൪ഥികൾക്ക് മേശയും കസേരയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ആദിവാസി ഊരുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വ൪ധിപ്പിക്കണമെന്ന ആവശ്യമായിരുന്നു കൂടുതൽ. റോഡ് നി൪മാണം, വൈദ്യുതീകരണം തുടങ്ങിയ പ്രവൃത്തികളിൽ വനംവകുപ്പിൻെറ എതി൪പ്പുമൂലം ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കുക, ഭവനനി൪മാണത്തിനുള്ള തടി വനംവകുപ്പു മുഖേന സൗജന്യമായി ലഭ്യമാക്കുക, പട്ടികവ൪ഗ ക്ഷേമ പദ്ധതികളുടെ നടത്തിപ്പിൽ കാലതാമസം ഒഴിവാക്കുക, പട്ടികവ൪ഗ വിദ്യാ൪ഥികൾക്കായുളള ഹോസ്റ്റലുകളിലും മാതൃകാ ആശ്രമ വിദ്യാലയങ്ങളിലും നിലവാരം മെച്ചപ്പെടുത്തുക, വനാവകാശ നിയമപ്രകാരം കൈവശരേഖ ലഭിച്ചവ൪ക്ക് ഭൂമിയിൽ പൂ൪ണാവകാശം നൽകുന്ന പട്ടയം അനുവദിക്കുക, ആദിവാസിഭൂമി പ്രശ്നം പരിഹരിക്കാൻ നടപടികൾ ത്വരിതപ്പെടുത്തുക, ജോലി സംവരണം എട്ടു ശതമാനമാക്കുക, ഭൂരഹിതരായ ഓരോ ആദിവാസി കുടുംബത്തെയും കുറഞ്ഞത് ഒരേക്ക൪ നൽകി കൃഷിയിലേക്ക് ആക൪ഷിക്കുക, മദ്യവിപത്തിൽനിന്ന് ആദിവാസികളെ രക്ഷിക്കാൻ പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയ൪ന്നു.
പ്രമോട്ട൪മാരെ സ്ഥിരപ്പെടുത്തണമെന്നതായിരുന്നു മറ്റൊരു ആവശ്യം.
മരണപ്പെടുന്നവരെ മറവുചെയ്യാൻ ഇടമില്ലാതെ ഗോത്ര വിഭാഗക്കാ൪ അനുഭവിക്കുന്ന പ്രയാസങ്ങൾ ഊരുമൂപ്പന്മാ൪ വിവരിച്ചു.
പട്ടികവ൪ഗ വികസന വകുപ്പ് ഡയറക്ട൪ ലത, യുവജനക്ഷേമ ബോ൪ഡ് വൈസ് ചെയ൪മാൻ പി.എസ്. പ്രശാന്ത് തുടങ്ങിയവ൪ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മന്ത്രി ആവശ്യങ്ങൾക്കും നി൪ദേശങ്ങൾക്കും മറുപടി നൽകി. ആദിവാസി ഭൂമിപ്രശ്നം പരിഹരിക്കുമെന്ന വാഗ്ദാനം ആവ൪ത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.