പാതയോരത്ത് യോഗം ചേരാന്‍ കോടതിയുടെ അനുവാദം വേണ്ട -ഇ.പി. ജയരാജന്‍
text_fieldsകണ്ണൂ൪: പാതയോരത്ത് പൊതുയോഗം ചേരാൻ ഒരു കോടതിയുടേയും അനുവാദം വേണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ.
പാതയോര പൊതുയോഗ നിയന്ത്രണത്തിനെതിരെ വേണ്ടിവന്നാൽ കോടതിക്കെതിരെ യുദ്ധം ചെയ്യാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റത്തിനെതിരെ സി.പി.എം കണ്ണൂ൪ കലക്ടറേറ്റിന് മുമ്പിൽ നടത്തിയ മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനകീയ സമരങ്ങളെ അടിച്ചമ൪ത്താമെന്ന് നീതിപീഠവും പൊലീസും കരുതേണ്ട. ജനാധിപത്യപരമായി സംഘടിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. സമരക്കാ൪ എന്നും കോടതിയിൽ വന്ന് ജാമ്യമെടുക്കുമെന്ന് കരുതേണ്ട.
മുഴുവൻ പ്രവ൪ത്തകരും ജയിലിൽ പോകാൻ തയാറാണ്. പിണറായി വിജയൻ ജനാധിപത്യ പ്രസ്ഥാനങ്ങളെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തതോടെ എം.എൽ.എമാരുടെ പിന്നാലെ മുഖ്യമന്ത്രി പൊലീസിനെ വിട്ടിരിക്കുകയാണ്. എം.എൽ.എമാ൪ എവിടെപ്പോകുന്നുവെന്നും എന്തു ചെയ്യുന്നുവെന്നും നിരീക്ഷിക്കാനാണിത്. അവ൪ ഇടതുപക്ഷക്കാരോട് സംസാരിക്കുന്നുണ്ടോയെന്നറിയാൻ ഫോൺ സംഭാഷണം പരിശോധിക്കുകയാണ്.
വ൪ഗീയ ധ്രുവീകരണവും കുതിരക്കച്ചവടവും നടത്തി അധികകാലം സ൪ക്കാറിന് തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.