ടി.പി. ചന്ദ്രശേഖരന്‍ വധം: പ്രതിഷേധം ആളിക്കത്തി
text_fieldsകോഴിക്കോട്: ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നാടെങ്ങും പ്രതിഷേധം. കുറ്റവാളികൾക്കെതിരെ ക൪ശന നടപടി വേണമെന്നും ഇത്രയും ഹീനമായ പ്രവണത എന്നന്നേക്കുമായി ഇല്ലാതാക്കണമെന്നും നേതാക്കളും സംഘടനകളും ആവശ്യപ്പെട്ടു. നാടെങ്ങും പ്രതിഷേധ കൂട്ടായ്മകളും പ്രകടനവും നടന്നു.
ചന്ദ്രശേഖരൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സൗത് നിയോജകമണ്ഡലം കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ജയന്തി ബിൽഡിങ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം പുതിയ സ്റ്റാൻഡിൽ സമാപിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് പ്രസാദ് അമ്പലക്കോത്ത് ഉദ്ഘാടനം ചെയ്തു. അബുതാലിബ് അധ്യക്ഷത വഹിച്ചു. കെ.വി. സുരേഷ്ബാബു, ജിനീഷ് മാങ്കാവ്, കെ. റിഷിൽബാബു, കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായ പി.വി. വിശാഖ്, അസീസ് മാവൂ൪ എന്നിവ൪ സംസാരിച്ചു.
വി. മുസ്തഫ, ഫഹദ് ആദം, വസിം അക്രം, സി.പി. ശിഹാബുദ്ദീൻ, ബഷീ൪ മാങ്കാവ് എന്നിവ൪ നേതൃത്വം നൽകി.
അടിയന്തരമായി ജുഡീഷ്യൽ കമീഷനെ നിയമിക്കണമെന്ന് കേരളാ ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻറ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരളത്തെ നടുക്കിയ പൈശാചിക കൊലപാതകത്തിൻെറ പേരിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കൾ ജനങ്ങൾക്കു മുന്നിൽ സംശയത്തിൻെറ നിഴലിൽ നിൽക്കുന്നതിനാൽ സത്യം തെളിയിക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ജുഡീഷ്യൽ അന്വേഷണത്തിനു മാത്രമേ കഴിയൂ.
ജില്ലാ പ്രസിഡൻറ് അഡ്വ. എ.കെ. ജയകുമാ൪ അധ്യക്ഷത വഹിച്ചു. സി.കെ. സുനിൽസിങ്, അഡ്വക്കറ്റുമാരായ ഒടുക്കത്തിൽ രാജേഷ്, മിനി ദിനേശ്, എ. അനൂപ്, സജിനി, സുധീഷ്, സി. എൻ. സഹദേവൻ, എം.എ. സ ത്താ൪ തുടങ്ങിയവ൪ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോൺസൺ ജോസ് പ്രമേയം അവതരിപ്പിച്ചു.
ജീ൪ണത ബാധിച്ച സി.പി.എമ്മിൽ നിന്നും നിരന്തരം കൊഴിഞ്ഞുപോകുന്ന നേതാക്കളെയും അണികളെയും ഭീഷണിപ്പെടുത്താനുള്ള അതിനീചമായ ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്ന് കെ. പി .സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കൺവീന൪ എം.കെ. ബീരാൻ. ജനമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ സംഭവം എതിരാളികളോടുള്ള സി.പി.എമ്മിൻെറ അസഹിഷ്ണുത ഒരിക്കൽകൂടി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. അക്രമരാഷ്ട്രീയം ഉപേക്ഷിക്കാൻ തയാറായില്ലെങ്കിൽ സി .പി.എമ്മിൻെറ സ്ഥാനം ചരിത്രത്തിൻെറ ചവറ്റുകൊട്ടയിലായിരിക്കും.
ടി.പി. ചന്ദ്രശേഖരൻെറ കൊലപാതകം പരിഷ്കൃത സമൂഹത്തി ന് നാണക്കേടാണെന്ന് എ ൻ .സി.പി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം ശാരീരികമായി ഇല്ലായ്മചെയ്യുന്നത് കാടത്തമാണ്.
ജനമനസ്സാക്ഷിയെ ഞെട്ടിക്കുന്നതരം സംഭവങ്ങൾ ഏത് രാഷ്ട്രീയ പാ൪ട്ടിയുടെ ഭാഗത്തുനിന്നുണ്ടായാലും ലജ്ജാകരമാണെന്നും ഘാതകരെ എത്രയും പെട്ടെന്ന് കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും കോഴിക്കോട് സാംസ്കാരികവേദി ജനറൽ സെക്രട്ടറി ജോബിഷ് തലക്കുളത്തൂ൪ ആവശ്യപ്പെട്ടു.
കൊലപാതകത്തിൽ എ. ഐ .വൈ.എഫ് ജില്ലാ പ്രസിഡൻറ് സി. ബിജു, സെക്രട്ടറി അഡ്വ. പി. ഗവാസ് എന്നിവ൪ പ്രതിഷേധിച്ചു.
കൊലപാതകത്തിൽ സി. എം .പി യുവജന സംഘടനയായ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡൻറ് സി.പി. ശ്രീജിത്തിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി അഷ്റഫ് മണക്കടവ്, സുധീഷ് ഫാറൂഖ്, അനിത, സി.ജെ, പി.പി. മൊയ്തീൻകോയ, ടി. രാജീവ്, ഡിജീഷ് കോട്ടായി, വി. പ്രജീഷ് എന്നിവ൪ സംസാരിച്ചു.
ചന്ദ്രശേഖരൻെറ കൊലപാതകം ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് സോഷ്യലിസ്റ്റ് സെൻറ൪ സെക്രട്ടറി ഡോ. കെ.എൻ. അജോയ്കുമാ൪ പറഞ്ഞു.
കേരളീയ മനസ്സാക്ഷിക്ക് നേരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ടി.കെ അഷ്റഫ്, ജനറൽ സെക്രട്ടറി കെ. സജ്ജാദ് എന്നിവ൪ അഭിപ്രായപ്പെട്ടു.
ക്വട്ടേഷൻ സംഘത്തെ സമീപിച്ച മാഫിയയെ അന്വേഷണത്തിലൂടെ കൊണ്ടുവരുകയും കടുത്തശിക്ഷക്ക് വിധേയമാക്കുകയും വേണമെന്ന് ഐ.എസ് .എം സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.കൊലപാതകത്തെ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി അപലപിച്ചു.
കൊലപാതകത്തിൽ എൻ.എച്ച്. ആക്ഷൻ കമ്മിറ്റി ജില്ലാ സെക്രട്ടറി എ. ശേഖ൪ പ്രതിഷേധിച്ചു.
ജനാധിപത്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന രാഷ്ട്രീയ കൊലപാതകമെന്ന് സി.പി.ഐ (എ ം.എൽ) സംസ്ഥാന സെക്രട്ടറി പി.എൻ. പ്രോവിൻറ്. രാഷ്ട്രീയ- മാഫിയ കൂട്ടുകെട്ടിനെതിരെ ജനം രംഗത്തിറങ്ങണമെന്നു പാ൪ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സമാധാന ജീവിതം ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങൾ കൊലപാതക രാഷ്ട്രീയത്തിന് കൂട്ടുനിൽക്കുന്നത് പൊറുപ്പിക്കാനാവില്ലെന്ന് മ൪കസുദ്ദഅ്വയിൽ ചേ൪ന്ന നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.