നല്ല സംവിധായകനോ എഴുത്തുകാരനോ ആകണം -ഫഹദ് ഫാസില്‍
text_fieldsസൂപ്പ൪ സ്റ്റാറാകാൻ ആഗ്രഹമില്ലെന്ന് നടൻ ഫഹദ് ഫാസിൽ. നല്ല സംവിധായകനോ എഴുത്തുകാരനോ ആകാനാണ് ശ്രമം. സിനിമാരംഗം സംവിധായകൻെറയും കഥാകൃത്തിൻെറയും പേരിൽ അറിയപ്പെടണമെന്നാണ് തൻെറ വ്യക്തിപരമായ അഭിപ്രായം.
എന്നാൽ സൂപ്പ൪ സ്റ്റാറുകൾ മലയാള സിനിമക്ക് ചെയ്ത സംഭാവനകൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ‘ഡയമണ്ട് നെക്ലേസി’ൻെറ റിലീസിങ്ങിനോടനുബന്ധിച്ച് പ്രസ്ക്ളബിൽ സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സിനിമ വീണ്ടും മലയാളത്തെ ഉറ്റുനോക്കുകയാണെന്നും പുതിയ തലമുറയിലെ ചെറുപ്പക്കാ൪ മലയാളസിനിമയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുകയാണെന്നും ചിത്രത്തിൻെറ സംവിധായകൻ ലാൽജോസ് പറഞ്ഞു.
ഇനി മലയാളത്തിൽ മികച്ച സിനിമകളുടെ കുത്തൊഴുക്കായിരിക്കും. ഇനിമുതൽ ഡിജിറ്റൽ രീതിയിലുള്ള സിനിമകളും അവാ൪ഡിന് പരിഗണിക്കേണ്ടിവരും. സിനിമകളുടെ എണ്ണം കൂടുമ്പോൾ, അവ പ്രദ൪ശിപ്പിക്കാനുള്ള സ്ഥലങ്ങൾ ലഭിക്കില്ല എന്നൊരു പ്രതിസന്ധി നമ്മൾ അഭിമുഖീകരിക്കേണ്ടിവരും. തൻെറ മനസ്സിലുള്ള ആശയങ്ങൾ സിനിമയാക്കുന്നതിന് പലപ്പോഴും നി൪മാതാക്കളെ കിട്ടിയിട്ടില്ല. അതുകൊണ്ടാണ് സ്വന്തമായി ഒരു നി൪മാണ കമ്പനി തുടങ്ങിയത്. മൂന്ന് വ൪ഷത്തിനുള്ളിൽ മലയാള സിനിമ സമ്പൂ൪ണമായി മാറ്റത്തിന് വിധേയമാകുമെന്ന് ലാൽജോസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.