മഅ്ദനി: സോളിഡാരിറ്റി മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിച്ചു
text_fieldsതിരുവനന്തപുരം: മാസങ്ങളായി വിചാരണാ തടവുകാരനായി ജയിലിൽ കഴിയുന്ന മഅ്ദനിയുടെ അന്യായമായ തടങ്കൽ ക്രൂരമായ മനുഷ്യാവകാശലംഘനമാണെന്നും ഈ വിഷയത്തിൽ കേരളനിയമസഭ അടിയന്തരമായി ഇടപെടണമെന്നും സോളിഡാരിറ്റി സംസ്ഥാനജനറൽ സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു. സോളിഡാരിറ്റി ജില്ലാകമ്മിറ്റി പെരുമാതുറ ഒറ്റപ്പന കടപ്പുറത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഅ്ദനിയുടെ വിചാരണ പോലും സുതാര്യമല്ല. ഇത് പൗരൻെറ മൗലികാവകാശത്തിന്മേലുള്ള കൈയേറ്റവും ഭരണകൂടഭീകരതയുമാണെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനം മുതി൪ന്ന പത്രപ്രവ൪ത്തകൻ ഭാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഒരു കുറ്റവും ചെയ്യാതെ കോയമ്പത്തൂ൪ സ്ഫോടനത്തിൽ പ്രതിചേ൪ക്കപ്പെട്ട് പത്ത് വ൪ഷക്കാലം ജയിലിൽ ക്രൂരമായ പീഡനമുറകൾക്ക് ഇരയാകേണ്ടിവന്ന ഹതഭാഗ്യവാനാണ് മഅ്ദനി.വീണ്ടും അതേ മഅ്ദനിയെ കള്ളക്കേസുകൾ ചമച്ച് ജയിലിലയച്ചത് സാമ്രാജ്യത്വത്തിൻെറ പിണിയാളുകളും സംഘ്പരിവാ൪ ശക്തികളും ചേ൪ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഭാസുരേന്ദ്രബാബു പറഞ്ഞു.
ഭീകരമുദ്രചാ൪ത്തി ഒരു സമൂഹത്തെ അരക്ഷിതാവസ്ഥയിലാക്കി വേട്ടയാടാനുള്ള ഭരണകൂടത്തിൻെറ കുത്സിതശ്രമാണ് മഅ്ദനിയുടെ അറസ്റ്റെന്നും ഇത്തരം ജനാധിപത്യവിരുദ്ധ കാടത്തത്തിനെതിരെ ജനാധിപത്യവിശ്വാസികളും മനുഷ്യസ്നേഹികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡൻറ് അമീ൪കണ്ടൽ അഭിപ്രായപ്പെട്ടു.
കടയ്ക്കൽ ജുനൈദ് (കെ. എം. വൈ. എഫ്), പനവൂ൪ ഹസൻ (പി. ഡി. പി), എൻ. എം. അൻസാരി (ജമാഅത്തെ ഇസ്ലാമി)എന്നിവ൪ സംസാരിച്ചു. ജില്ലാ കമ്മറ്റിയംഗം അജീദ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി എം. ആരിഫ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.