മോണിട്ടറിങ് സമിതി യോഗം: തടാക സംരക്ഷണസമിതി വിട്ടുനില്‍ക്കും
text_fieldsശാസ്താംകോട്ട: നാശോന്മുഖമായ ശാസ്താംകോട്ട ശുദ്ധജലതടാകത്തിൻെറ സംരക്ഷണത്തിനായുള്ള ജില്ലാതല മോണിട്ടറിങ്സമിതി യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ ശാസ്താംകോട്ട ശുദ്ധജലതടാക സംരക്ഷണ ആക്ഷൻകൗൺസിൽ തീരുമാനം. കലക്ട൪ പി.ജി തോമസ് ആണ് തിങ്കളാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽയോഗം വിളിച്ചിരിക്കുന്നത്. തടാകത്തിൽ സെപ്റ്റിക്ടാങ്ക് മാലിന്യങ്ങൾ കല൪ത്തിയതിനെതുട൪ന്ന് 2007 നവംബ൪ 15 ന് അന്നത്തെ ജലവിഭവമന്ത്രി എൻ.കെ പ്രേമചന്ദ്രൻ വിളിച്ചുചേ൪ത്ത യോഗത്തിലാണ് മോണിട്ടറിങ് സമിതി രൂപവത്കരിച്ചത്. കഴിഞ്ഞ നാലര വ൪ഷത്തിനിടെ ഈ മോണിട്ടറിങ് സമിതിക്ക് ഫലപ്രദമായി പ്രവ൪ത്തിക്കാൻ കഴിഞ്ഞിട്ടില്ല.
തടാകവും ചുറ്റുവട്ടവും സ൪വേ നടത്തി അതി൪ത്തി കാലുകൾ സ്ഥാപിച്ചെങ്കിലും ഇന്നും കൈയേറ്റം തുടരുകയാണ്. റിസോ൪ട്ട് മാഫിയ അനധികൃത കെട്ടിടങ്ങൾ നി൪മിക്കുകയും തടാകത്തിൻെറ സംരക്ഷണക്കുന്നുകൾ ഇടിച്ച് മണ്ണ് കടത്തുകയുംചെയ്യുന്നു. ഇതിനെതിരെ ഒന്നും ചെയ്യാൻ മോണിട്ടറിങ് സമിതിക്ക് കഴിഞ്ഞിട്ടില്ല. തടാകസംരക്ഷണത്തിനായി 2008 മാ൪ച്ച് 24 ന് ജില്ലാ ഭരണകൂടം 67 ലക്ഷം രൂപ ചെലവഴിക്കുമെന്ന് നൽകിയ വാഗ്ദാനവും വെറുംവാക്കായി. 2010 ൽ നടത്തിയ അനിശ്ചിതകാല നിരാഹാരസമരത്തിൻെറ ഒത്തുതീ൪പ്പ് വ്യവസ്ഥയെന്നോണം പ്രഖ്യാപിക്കപ്പെട്ട തടാകസംരക്ഷണ മാസ്റ്റ൪പ്ളാനും കേന്ദ്രം അനുവദിച്ച അഞ്ചുകോടിയും പാഴായി.
ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് യോഗം ബഹിഷ്കരിക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ ചെയ൪മാൻ കെ. കരുണാകരൻപിള്ള, കൺവീന൪ എസ്. ബാബുജി, വൈസ്ചെയ൪മാന്മാരായ വി.എസ് ശ്രീകണ്ഠൻനായ൪, തുണ്ടിൽ നൗഷാദ് എന്നിവ൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.