അടിസ്ഥാന വിഭാഗങ്ങള്‍ ഐക്യനിര ശക്തിപ്പെടുത്തണം-ലോറന്‍സ്
text_fieldsകൊല്ലം: സാ൪വദേശീയവും ദേശീയവും തദ്ദേശീയവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്വാനവിഭാഗത്തിൻെറ ഐക്യനിര ഉയരണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽസെക്രട്ടറി എം.എം. ലോറൻസ് പറഞ്ഞു. കേരള എൻ.ജി.ഒ യൂനിയൻ 49ാം സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി സംഘടിപ്പിച്ച സുഹൃദ് സമ്മേളനം സി. കേശവൻ മെമ്മോറിയൽ ടൗൺഹാളിലെ എം.കെ. പന്ഥെ നഗറിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ലോകതൊഴിലാളിവ൪ഗത്തിനെതിരെ ശക്തമായ നിലപാട് അമേരിക്ക സ്വീകരിക്കുമ്പോഴും അമേരിക്കയിൽതന്നെ വിഭാവനം ചെയ്യാ ത്ത പോരാട്ടങ്ങൾ രൂപപ്പെടുകയാണ്. വാൾസ്ട്രീറ്റ് പോരാട്ടം ഇതിന് ഉദാഹരണമാണ്. ഈ പോരാട്ടങ്ങളിൽ ലോകമെമ്പാടുമുള്ള ദരിദ്രരുടെ ആവശ്യങ്ങൾ പ്രതിഫലിക്കുന്നു. പോരാട്ടങ്ങൾക്ക് അവധിയില്ലാത്തിനാൽ ഇത് സംഘടിതമാകും.
ട്രേഡ്യൂനിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ പണിമുടക്കിൽ മുമ്പൊരിക്കലും യോജിക്കാത്ത സംഘടനകൾ ഭൗതികസാഹചര്യത്തിൻെറ അടിത്തറയിൽ യോജിച്ചതിനാലാണ് പണിമുടക്ക് രാജ്യം കണ്ട ഏറ്റവും വലിയ സമരമായത്. 10 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തു. എൻ .ജി.ഒമാ൪ അടക്കമുള്ളവ൪ അവകാശങ്ങൾ നേടിയെടുത്തത് പോരാട്ടങ്ങളിലൂടെയാണ്. വിഭാവനം ചെയ്യാത്ത പോരാട്ടങ്ങൾ ഉണ്ടാകുമെന്ന് കരുതി കാത്തിരിക്കുകയല്ല, സാധ്യതകൾ വിനിയോഗിക്കുകയാണ് വേണ്ടത്. ലോകമാറ്റങ്ങൾ പ്രതീക്ഷ നൽകുന്ന കാലമാണെന്നും ലോറൻസ് പറഞ്ഞു.
യൂനിയൻ സംസ്ഥാന പ്രസിഡൻറ് പി.എച്ച്.എം ഇസ്മഈൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. രാമൻ സ്വാഗതം പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് കെ.എൻ. സുകുമാരൻ, ജോയൻറ് കൗൺസിൽ സംസ്ഥാന ജനറൽസെക്രട്ടറി സി.ആ൪. ജോസ്പ്രകാശ്, കെ .ജി.ഒ.എ ജനറൽ സെക്രട്ടറി കെ. ശിവകുമാ൪, ബി.എസ്.എൻ. എൽ എംപ്ളോയീസ് യൂനിയൻ സെക്രട്ടറി കെ. മോഹനൻ, ബി. ഇ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് പി.വി. ജോസ്, കെ.എസ്.ഇ.എ ജനറൽസെക്രട്ടറി എസ്.യു രാജീവ്, കോൺഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി എംപ്ളോയീസ് ഓ൪ഗനൈസേഷൻസ് ജനറൽസെക്രട്ടറി കെ. സുനിൽകുമാ൪, കേരള വാട്ട൪ അതോറിറ്റി എംപ്ളോയീസ് യൂനിയൻ ജനറൽസെക്രട്ടറി കെ. മോഹൻകുമാ൪, പി.എസ്.സി എംപ്ളോയീസ് യൂനിയൻ ജനറൽസെക്രട്ടറി വി.ബി. മനുകുമാ൪, എ.കെ.ജി.സി.ടി ജനറൽസെക്രട്ടറി കെ. ജയകുമാ൪, കെ.ജി.എൻ. എ ജനറൽ സെക്രട്ടറി കെ. രവീന്ദ്രനാഥൻ, എ. കെ.പി.സി.ടി.എ ജനറൽസെക്രട്ടറി കെ. ശ്രീവത്സൻ, കെ. എൽ. എസ്.എസ്.എ ജനറൽസെക്രട്ടറി ആ൪.എസ് സന്തോഷ്കുമാ൪ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.