ഗാന്ധിനഗര്‍ -മെഡിക്കല്‍ കോളജ് റോഡ് വികസനം നീളുന്നു
text_fieldsഏറ്റുമാനൂ൪: ഗാന്ധിനഗ൪-മെഡിക്കൽ കോളജ് റോഡ് വികസനം നീളുന്നു. നാലുവരിപ്പാതയാക്കാൻ സ൪ക്കാ൪ തുക അനുവദിച്ച് നി൪മാണം ആരംഭിച്ച റോഡിലാണ് കൈയേറ്റം മൂലം നി൪മാണം തടസ്സപ്പെടുന്നത്. ആ൪പ്പൂക്കരയിൽ മെഡിക്കൽ കോളജ് ആരംഭിച്ചപ്പോൾ എം.സി റോഡിനെ മെഡിക്കൽ കോളജുമായി ബന്ധിപ്പിക്കാൻ നി൪മിച്ച റോഡാണിത്. മെഡിക്കൽ കോളജ് 30മീറ്റ൪ വീതിയിൽ സ്ഥലം വാങ്ങി റോഡ് നി൪മിച്ച് പി.ഡബ്ള്യു.ഡിയെ ഏൽപ്പിക്കുകയായിരുന്നു. നിലവിൽ പത്ത് മീറ്ററിൽ താഴെയാണ് ഈ റോഡിൻെറ വീതി.
റോഡിൽ വാഹനങ്ങളുടെ എണ്ണം വ൪ധിച്ചതോടെ മെഡിക്കൽ കോളജിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ നിവേദനങ്ങളുടെ പശ്ചാത്തലത്തിലാണ് റോഡ് നാലുവരിയാക്കാൻ അനുമതി നൽകിയത്.
റോഡിന് ഏറ്റവും വീതിക്കുറവുള്ള രണ്ടിടത്താണ് സ്വകാര്യവ്യക്തികളുടെ കൈയേറ്റം. വേലിക്കല്ലുകളും കോൺക്രീറ്റ് തൂണുകളും ഉപയോഗിച്ച് അതിരിട്ടാണ് ഭൂമി കൈയേറിയിരിക്കുന്നത്. ഇത് ഒഴിപ്പിക്കാനോ സ്ഥലം തിരികെ പിടിക്കാനോ പൊതുമരാമത്ത് അധികൃത൪ തയാറായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.