പിണറായിയും പി.ജയരാജനും നുണപരിശോധനക്ക് തയാറെങ്കില്‍ ഞാനും തയാര്‍ -പി.സി. ജോര്‍ജ്
text_fieldsകോട്ടയം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പി.ജയരാജനും നുണപരിശോധന നടത്താൻ തയാറാണെങ്കിൽ താനും അതിന് ഒരുക്കമാണെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജ്. പിണറായിയെയും ജയരാജനെയും പി. ശശിയെയും നുണപരിശോധന നടത്തിയാൽ മലബാറിലെ കൊലക്കേസുകളുടെ യാഥാ൪ഥ്യങ്ങൾ മുഴുവൻ പുറത്തുവരുമെന്നും വാ൪ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സംശയത്തിൻെറ പുകമറ സൃഷ്ടിക്കാൻ കഴിയുമെന്നതിനാലാണ് കൊലക്ക് തെരഞ്ഞെടുപ്പ് സമയംതന്നെ നിശ്ചയിച്ചത്. പ്രത്യേകിച്ച് പ്രകോപനമില്ലാതെ പിണറായി വിജയനും ഇടതുമുന്നണി കൺവീന൪ വൈക്കം വിശ്വനും വാ൪ത്താസമ്മേളനം വിളിച്ച് മുസ്ലിം തീവ്രവാദത്തെക്കുറിച്ച് പറഞ്ഞത് വെറുതെയല്ല. ഇപ്പോൾ കൊലക്ക് ക്വട്ടേഷൻ നൽകിയിരിക്കുന്നതും മുസ്ലിം സമുദായത്തിൽപെട്ടവ൪ക്കാണെന്നാണ് മനസ്സിലാവുന്നത്. പ്രതികൾ മുസ്ലിംകൾ ആയാൽ അതിനു പിന്നിൽ ലീഗോ എൻ.ഡി.എഫോ ആണെന്ന് പ്രചരിപ്പിച്ച് രക്ഷപ്പെടാമല്ലോ?. ടി.പി. ചന്ദ്രശേഖരൻ വധത്തിൻെറ മുഖ്യ സൂത്രധാരനാണ് പി. ജയരാജൻ. പരോളിൽ പുറത്തിറങ്ങിയ അന്ധ്യേരി സുരേന്ദ്രൻ എന്ന കൊലക്കേസ് പ്രതിയുടെ വീട്ടിൽവെച്ചാണ് ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്.
സി.പി.എമ്മിന് കൊലയാളി സംഘങ്ങൾ സ്വന്തമായിട്ടുണ്ട് എന്നതിൻെറ ഏറ്റവും വലിയ തെളിവാണ് അന്ധ്യേരി സുരേന്ദ്രൻ. ഇയാൾ ജയിലിൽ കിടക്കുമ്പോൾ ആ കുടുംബത്തിൻെറ മുഴുവൻ ചെലവും സി.പി.എം ആണ് വഹിക്കുന്നത്. അന്ധ്യേരി സുരേന്ദ്രൻ ജയിലിൽ എത്തിയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടല്ല.
സി.പി.എം നടത്തിയ അതിദാരുണമായ കൊലപാതത്തിൻെറ പേരിൽ ശിക്ഷിക്കപ്പെട്ടയാളാണ് സുരേന്ദ്രൻ. ആ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും എത്തിയിരുന്നു -ജോ൪ജ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.