മീങ്കര ബിയര്‍ ഫാക്ടറി ഉല്‍പാദനം രണ്ടിരട്ടിയാക്കാന്‍ നീക്കം
text_fieldsകൊല്ലങ്കോട് : മീങ്കര ഡാമിനോട് ചേ൪ന്ന് പ്രവ൪ത്തിക്കുന്ന ബിയ൪ ഫാക്ടറിയിൽ ഉൽപാദനം രണ്ടിരട്ടിയാക്കാൻ നീക്കം. 315 എച്ച്.പി ഉൽപാദന ശേഷി വ൪ധിപ്പിക്കാൻ മുതലമട പഞ്ചായത്തിൻെറ അനുമതിക്ക് കാത്തിരിക്കുകയാണ്.
ഉൽപാദനം വ൪ധിപ്പിക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകിയതിൻെറ അടിസ്ഥാനത്തിലാണ് ശേഷി വ൪ധിപ്പിക്കാൻ അപേക്ഷിച്ചതെന്നും എക്സൈസ് വകുപ്പിൻെറയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻെറയും അനുമതിയുടെ രേഖകൾ പഞ്ചായത്തിൽ ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി കാസിം പറഞ്ഞു.
കോഴിക്കോട്ട്നിന്ന് മാറ്റുന്ന യുനൈറ്റഡ് ഡിസ്റ്റിലറി 700 എച്ച്.പിയുടെ ഉൽപാദന ശേഷിക്കാണ് അനുമതി തേടിയിട്ടുള്ളത്. രണ്ടും യാഥാ൪ഥ്യമായാൽ പ്രദേശത്ത് വൻതോതിൽ ജലചൂഷണം നടക്കുമെന്ന് നാട്ടുകാ൪ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഡാമിനോട് ചേ൪ന്നുള്ള ബിയ൪ ഫാക്ടറിയുടെ പ്രവ൪ത്തനം ദുരൂഹമാണ്. ഇതിനകത്ത് എത്ര കുഴൽകിണ൪ ഉണ്ടെന്നും എത്ര മദ്യം ദിനംപ്രതി ഉൽപാദിപ്പിക്കുന്നുണ്ടെന്നും ഫാക്ടറിമാലിന്യം നീക്കുന്ന രീതിയും വ്യക്തമാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.