വിളര്‍ച്ച തടയാന്‍.......
text_fieldsമിക്കവാറും ആളുകൾ നേരിടുന്ന പ്രശ്നമാണ് വിള൪ച്ച . രക്തക്കുറവാണ് വിള൪ച്ചചയിലേക്ക് നയിക്കുന്നത്. ശരീരത്തിലെ അയേണിന്റെ കുറവാണ് ഇതിന് കാരണമാകുന്നത്. അയേൺ കുറയുന്നതോടെ നമുക്ക് അതിയായ ക്ഷീണം അനുഭവപ്പെടുന്നു. ജോലി ചെയ്യാൻ പ്രയാസമുണ്ടാകുമെന്ന് മാത്രമല്ല ശരീരത്തിന്റെ പ്രതിരോധ ശക്തി കുറയാനും അയേണിന്റെ കുറവ് കാരണമാകുന്നു.
സ്ത്രീകളിലും കുട്ടികളുമാണ് കുടുതലായി വിള൪ച്ച കാണപ്പെടുന്നതെന്ന് പഠനങ്ങൾ പറയുന്നു. കുട്ടികൾക്ക് 7- 11മി.ഗ്രാമും 19നും 50നും ഇടക്ക് പ്രായമുള്ള സ്ത്രീകൾക്ക് 18മി.ഗ്രാമും അയേൺ ഒരു ദിവസം ആവശ്യമാണ്. ചില പച്ചക്കറികളും മറ്റും ദൈനംദിന ഭക്ഷണത്തിൽ ഉൾപെടുത്തുന്നതിലൂടെ അയേണിന്റെ കുറവ് പരിഹരിക്കാൻ കഴിയും.
രക്തമുണ്ടാക്കാൻ സഹായിക്കുന്ന പച്ചക്കറികളിൽ ഒന്നാംസ്ഥാനം ബീറ്റ്റൂട്ടിനാണ്. ഇത് ശരീരത്തിലെ വിഷപദാ൪ത്ഥങ്ങൾ നീക്കം ചെയ്യാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു. മാത്രമല്ല ബീറ്റ്റൂട്ടിന്റെ ഇലകളിൽ വൈറ്റമിൻ എയും അടങ്ങിയിട്ടുണ്ട്.
ഇലക്കറികളെല്ലാം തന്നെ രക്തമുണ്ടാകാൻ സഹായിക്കുന്നവയാണ്. ചീര, ക്യാബേജ്, ബ്രൊക്കൊളി, സെലറി, കോളിഫ്ളവ൪, ലെറ്റൂസ് എന്നിവ ഈ ഗണത്തിൽ പെടുന്നവയാണ്.
മുത്താറി(റാഗി), ഉലുവ, ആസ്പരാഗസ ്(ശതാവരി), ഈന്തപ്പഴം, ബദാം, കക്കയിറച്ചി, ഉരുളക്കിഴങ്ങ്, അത്തിപ്പഴം, ഉണക്കമുന്തിരി, ഈത്തപ്പഴം എന്നിവ ഇരുമ്പിന്റെ മുഖ്യ ഉറവിടങ്ങളാണ്. ആപ്പിൾ, മുന്തിരി, തണ്ണിമത്തൻ തുടങ്ങിയ എല്ലാതരം ഫലവ൪ഗങ്ങളും രക്തമുണ്ടാകാൻ സഹായിക്കുന്നു. ഇവ കൂടാതെ പഴച്ചാറുകളും ധാരാളം വെള്ളവും രക്തമുണ്ടാകാൻ അത്യാവശ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.