കോണ്‍ഗ്രസ് ജനാധിപത്യത്തിന്‍െറ കാവലാള്‍ -മന്ത്രി കെ.സി. വേണുഗോപാല്‍
text_fieldsകാസ൪കോട്: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോൺഗ്രസാണ് രാജ്യത്തെ ജനാധിപത്യത്തിൻെറ കാവലാളെന്ന് കേന്ദ്ര ഊ൪ജ സഹമന്ത്രി കെ.സി. വേണുഗോപാൽ. കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല ജില്ലയിൽ നടത്തുന്ന സ്നേഹസന്ദേശയാത്രയുടെ മൂന്നാംദിന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടത് ഓരോ കോൺഗ്രസ് പ്രവ൪ത്തകൻെറയും കടമയാണ്. അന്ധമായ വിരോധംമൂലം കോൺഗ്രസിനെ ആക്ഷേപിക്കുന്നവ൪ രാജ്യത്തിൻെറ ഭദ്രത തക൪ക്കാനാണ് ശ്രമിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു. കെ.പി.സി.സി നി൪വാഹക സമിതിയംഗം അഡ്വ. സി.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
രാവിലെ കാസ൪കോട് നിന്ന് പ്രയാണമാരംഭിച്ച ജാഥയെ മുത്തുക്കുടകളുടെയും ബാൻഡ് വാദ്യങ്ങളുടെയും അകമ്പടിയോടെ ഉദുമ നിയോജക മണ്ഡലത്തിലേക്ക് കോൺഗ്രസ് പ്രവ൪ത്തക൪ വരവേറ്റു. 10.30ഓടെ മേൽപറമ്പിൽ നൽകിയ സ്വീകരണ പൊതുസമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഓസ്ക൪ ഫെ൪ണാണ്ടസ് ഉദ്ഘാടനം ചെയ്തു. അടിക്കടിയുണ്ടാകുന്ന വ൪ഗീയ സംഘ൪ഷങ്ങളിൽപിടയുന്ന കാസ൪കോടിൻെറ മണ്ണിൽ മതസൗഹാ൪ദം സംരക്ഷിക്കാൻ സ്നേഹസന്ദേശയാത്രക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ. സി.സി സെക്രട്ടറി വിനയകുമാ൪ സൊ൪ക്കെ സംബന്ധിച്ചു.
തുട൪ന്ന് കട്ടക്കാൽ, കളനാട്, ഉദുമ ടൗൺ, ഉദയമംഗലം, പള്ളം എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ നൽകി. ഉദുമ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും യാത്രക്ക് സ്വീകരണമൊരുക്കി. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് കല്ലട്ര മാഹിൻ ഹാജി, മണ്ഡലം പ്രസിഡൻറ് എം.എസ്. മുഹമ്മദ്കുഞ്ഞി, ജനറൽ സെക്രട്ടറി ഷാഫി കട്ടക്കാൽ, വൈസ് പ്രസിഡൻറ് കാപ്പിൽ മുഹമ്മദ് പാഷ, യൂത്ത്ലീഗ് മണ്ഡലം പ്രസിഡൻറ് ടി.ഡി. കബീ൪, സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി എന്നിവ൪ നേതൃത്വം നൽകി.
തുട൪ന്ന്, 2.30ന് പാലക്കുന്നിലും ആറുമണിയോടെ സമാപന സ്ഥലമായ പള്ളിക്കരയിലും സ്വീകരണം നൽകി. ഡി.സി.സി ഭാരവാഹികളായ അഡ്വ. കെ.കെ. രാജേന്ദ്രൻ, പി.എ. അഷറഫ് അലി, കെ. നീലകണ്ഠൻ, പി. കെ. ഫൈസൽ, എ.എ. കയ്യംകൂടൽ, തച്ചങ്ങാട് ബാലകൃഷ്ണൻ, എ. ഗോവിന്ദൻ നായ൪, കെ.വി. ഗംഗാധരൻ, കരിമ്പിൽ കൃഷ്ണൻ, അഡ്വ. പി.കെ. ചന്ദ്രശേഖരൻ, ഡോ. ഖാദ൪ മാങ്ങാട്, അഡ്വ. സുബ്ബയ്യ റൈ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഹക്കീം കുന്നിൽ, കെ.എസ്.യു ജില്ലാ പ്രസിഡൻറ് ബി.പി. പ്രദീപ്കുമാ൪, പി.ജി. ദേവ്, കമേശൻ കരുവാച്ചേരി, വി.ആ൪. വിദ്യാസാഗ൪, പാദൂ൪ കുഞ്ഞാമു ഹാജി, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി.കെ. സുധാകരൻ, ബ്ളോക് പ്രസിഡൻറുമാരായ കെ.പി. കുമാരൻ നായ൪, കരിച്ചേരി നാരായണൻ മാസ്റ്റ൪ എന്നിവ൪ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.