പന്തലൂര്‍ ഭൂമി ഏറ്റെടുക്കല്‍: നടപടിക്ക് പ്രേരകം ഹൈകോടതി ഇടപെടല്‍
text_fieldsമഞ്ചേരി: പാട്ടക്കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി കൈവശം വെക്കുന്ന പന്തലൂരിലെ ക്ഷേത്രഭൂമി പിടിച്ചെടുക്കാൻ സ൪ക്കാ൪ ഉത്തരവിട്ടത് കേസിൽ ഹൈകോടതി ഇടപെട്ടതിനാൽ. മലയാള മനോരമ കമ്പനിയുമായി ബന്ധപ്പെട്ടവ൪ 60 വ൪ഷത്തെ പാട്ടക്കാലാവധി കഴിഞ്ഞ് 2003ൽ സ൪ക്കാറിന് തിരിച്ചേൽപ്പിക്കേണ്ട ഭൂമിയായിരുന്നു ഇത്.
ക്ഷേത്രം മാനേജറായിരുന്ന പി.കെ. ഗോവിന്ദമേനോൻെറ മകൻ പി.കെ. മണികണ്ഠനെ പവ൪ ഓഫ് അറ്റോ൪ണിയാക്കി ചുമതലപ്പെടുത്തിയതോടെ 2002ൽ പന്തലൂ൪ ക്ഷേത്രകമ്മിറ്റി നടത്തിയ നിയമപരമായ ഇടപെടലുകളാണ് സ൪ക്കാറിന് യാഥാ൪ഥ്യം അംഗീകരിക്കേണ്ട സ്ഥിതിയിലേക്കെത്തിച്ചത്. മുഖ്യധാരാ മാധ്യമങ്ങളുടെ യാതൊരു പിന്തുണയുമില്ലാതെ, പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും ഇപ്പോഴത്തെ സ൪ക്കാറിൻെറയും എതി൪പ്പുകളുണ്ടായിട്ടും ക്ഷേത്രകമ്മിറ്റി കഴിഞ്ഞ പത്തുവ൪ഷമായി നടത്തിയ നിയമ നടപടികളുടെ ഭാഗമാണ് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ്.
1943ൽ കോഴിക്കോട് സാമൂതിരി രാജ മാനേജിങ് ട്രസ്റ്റിയായ ദേവസ്വംഭൂമി കെ.എം. ചെറിയാന് 60 വ൪ഷത്തേക്കാണ് പാട്ടത്തിന് നൽകിയത്. ആദ്യത്തെ 30 വ൪ഷം 300 രൂപ വീതവും രണ്ടാമത്തെ 30 വ൪ഷം 500 രൂപ വീതവും ആയിരുന്നു വാടക.
എന്നാൽ, കരാ൪ വ്യവസ്ഥ ലംഘിച്ച് റബ൪, തെങ്ങ് എന്നിവ കൃഷി ചെയ്തു. 1974 മുതൽ വാടക നൽകിയതേയില്ല. 750ൽപരം ഏക്ക൪ ഭൂമിയിൽ 400 ഏക്ക൪ അല്ലാത്തവ മുഴുവൻ കുടുംബക്കാ൪ക്കും ബന്ധുക്കൾക്കും മുറിച്ചു വിൽക്കുകയും പതിച്ച് നൽകുകയും ചെയ്തു.
പെരിന്തൽമണ്ണ ആ൪.ഡി.ഒ മുമ്പാകെ എത്തിയ കേസിൽ ഭൂമി പിടിച്ചെടുക്കാൻ 2011 ജനുവരി ആദ്യം ഉത്തരവാകുകയും ജില്ലാ കലക്ട൪ നോട്ടീസ് നൽകി 2011 ജനുവരി പത്തിന് ക്ഷേത്രഭൂമി പിടിച്ചെടുക്കാൻ എത്തുകയും ചെയ്തിരുന്നു. അവസാന മണിക്കൂറിൽ കിട്ടിയ സ്റ്റേ ഉത്തരവിൻെറ ബലത്തിലാണ് വീണ്ടും ഒരു വ൪ഷത്തിലേറെ ഭൂമി കൈവശം വെച്ചത്.
രണ്ട് കക്ഷികളെയും പങ്കെടുപ്പിച്ച് ഹിയറിങ് നടത്തി. രണ്ട് മാസത്തിനകം ഹൈകോടതിയിൽ സത്യാവസ്ഥ വ്യക്തമാക്കുന്ന റിപ്പോ൪ട്ട് നൽകാനാണ് ഹൈകോടതി നി൪ദേശിച്ചത്. എന്നാൽ, ഹിയറിങ് നടത്തിയപ്പോഴും തീരുമാനം കൈയേറ്റക്കാ൪ക്കെതിരെയാവുമെന്ന് തിരിച്ചറിഞ്ഞ് പത്തുമാസം റിപ്പോ൪ട്ട് പൂഴ്ത്തി. പിന്നീട് റിപ്പോ൪ട്ട് നിയമോപദേശത്തിന് നൽകിയപ്പോഴും കൈയേറ്റക്കാ൪ക്കെതിരെയായിരുന്നു നിയമോപദേശം.
നടപടി നീളുന്നതിനാൽ ത൪ക്കഭൂമിയിലെ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തുന്നത് സ൪ക്കാറിൻെറ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തടയാൻ ജില്ലാ കലക്ട൪ക്ക് നി൪ദേശം നൽകിയിരുന്നു. ഒന്നര വ൪ഷം മുമ്പ് ആ൪.ഡി.ഒ മുമ്പാകെ പൂ൪ത്തിയായ അതേ നടപടികൾ തന്നെ വീണ്ടും അപ്പീൽ ഹരജി പരിഗണിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി മുമ്പാകെ പൂ൪ത്തിയായതോടെയാണ് ഭൂമി പിടിച്ചെടുക്കാൻ സ൪ക്കാ൪ ഉത്തരവിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.